ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ഹോം    ബ്ലോഗേഴ്സ് കോര്‍ണര്‍     കണ്ണീര്‍ ചിരിച്ചുതൂവുന്ന ബ്രിജ് വിഹാരം     

കണ്ണീര്‍ ചിരിച്ചുതൂവുന്ന ബ്രിജ് വിഹാരം

ലേഖകന്‍ : ജി മനു

റിപ്പോര്‍ട്ടര്‍ : നന്ദകുമാര്‍

മനുഷ്യജീവിതം ദുരന്തപര്യവസായിയും ശുഭപര്യവസായിമാണ് പാശ്ചാത്യ-പൌരസ്ത്യ ക്ലാസ്സിക്കുകളില്‍. നേര്‍ പുഞ്ചിരിയുടെ ഓരോ കൊഴിഞ്ഞിലകളിലും തട്ടി ജീവിത നദി മുന്നോട്ടൊഴുകുമ്പോള്‍ അപ്രതീക്ഷിതമായ വളവുതിരിവുകളിലേക്ക് തിരിയുകയോ പതിക്കുകയോ ചെയ്യാം. അത്തരമൊരു ഓര്‍മ്മപ്പെടുത്തലാ‍ണ് മലയാളം ബ്ലോഗര്‍ ജി.മനുവിന്റെ ‘ബിജ് വിഹാരം’ എന്ന ബ്ലോഗെഴുത്തുകള്‍.
കേവലമായ തമാശകള്‍ കുത്തിനിറച്ച ഒരു അഭ്യാസമല്ല ജി മനുവിന് ബ്ലോഗെഴുത്ത്. ഇവിടെ പുഞ്ചിരിയുടേയും പൊട്ടിച്ചിരിയുടേയും ആദ്യ പകുതി കഴിയുമ്പോള്‍ വായന നേര്‍ത്ത വിഷാദം മൂടുന്നു. പിന്നെ ജീവിതത്തിന്റെ ഇരുണ്ട മറൂഭാഗത്തേക്കോ യാഥാര്‍ത്ഥ്യങ്ങളുടെ കയ്പുനീരിലേക്കോ വഴിമാറുന്നു. പിന്നീട് ഏത് കഠിനഹൃദയനേയും നേര്‍ത്ത കണ്ണീരുറവയിലേക്ക് എടുത്തെറിയപ്പെടും.

ജീവിതം സ്ഥടികച്ഛില്ലുപോലെ അത്രമേല്‍  സുതാര്യമാണീ കുറിപ്പുകളില്‍. തൊണ്ട കനംവെക്കാതേയോ കണ്ണു നിറയാതെയോ ഈ മനോഹര ജീവിതകുറിപ്പുകള്‍ വായിച്ചു തീര്‍ക്കാന്‍ സാധിക്കില്ല.  കാരണം ബ്രിജ് വിഹാരം അത്രമേല്‍ നമ്മുടെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നു. സരളവും രസകരവുമാണ് ബ്രിജ് വിഹാരത്തിലെ ഓരോ പോസ്റ്റുകളും,  ജീവിതത്തോടൊട്ടി നില്‍ക്കുന്ന നര്‍മ്മം, ഘനീഭവിക്കുന്ന ഓര്‍മ്മകള്‍. സ്വന്തം ജീവിതത്തെ തിരിഞ്ഞൊന്നു നോക്കാതെ ഈ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചു തീര്‍ക്കാന്‍ വയ്യ.

കൂടുതല്‍ വിവരങ്ങള്‍ ..