Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

മോഡിയുടെ മോഹവും ബി.ജെ.പിയിലെ പ്രതിസന്ധിയും



ഗുജറാത്ത് മുഖ്യ നരേന്ദ്ര മോഡി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്നുള്ള മോഹം അദ്ദേഹത്തെ വലയം ചെയ്തവരെല്ലാം ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. ഗുജറാത്തിനെ നഗരവല്‍കൃത വികസനത്തിലേക്ക് നയിച്ചതിന്റെ പേരില്‍ കോര്‍പ്പറേറ്റുകളാണ് ഈ ആവശ്യം ആദ്യം ഉയര്‍ത്തിയത്. തീവ്ര ഹിന്ദുത്വത്തിന്റെ പ്രയോക്താവെന്ന പേര് നേരത്തെ ഉള്ളതിനാല്‍ ആര്‍.എസ്.എസ്സും ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. ഗുജറാത്ത് കലാപത്തിനിടെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ സംഭവത്തില്‍ മോഡിയുടെ പങ്കാളിത്തത്തിലേക്ക് മാധ്യമങ്ങളും അന്വേഷണ ഏജന്‍സികളും വിരല്‍ചൂണ്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്ക മോഡിക്ക് വിസ നിഷേധിച്ചത്. ഫാഷിസ്റ്റെന്ന കറ കഴുകിക്കളയാനാവാത്ത വിധം പറ്റിപ്പിടിച്ചതാണ് മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. ബി.ജെ.പിയിലെ അദ്വാനി പക്ഷം മോഡിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രത്യക്ഷമായിത്തന്നെ രംഗത്തുണ്ട്. മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ ന്യൂനപക്ഷ വോട്ടുകളില്‍ ധ്രുവീകരണമുണ്ടാകുമെന്നും അതുകൊണ്ട് സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം വൈകിപ്പിക്കണമെന്നും ഈ നേതാക്കള്‍ കഴിഞ്ഞ ദിവസം നടന്ന ആര്‍.എസ്.എസ്-ബി.ജെ.പി ഉന്നതാധികാര സമിതി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പൊതുവെ അംഗീകരിച്ചത് മോഡിയുടെ പ്രധാനമന്ത്രി മോഹങ്ങള്‍ക്കുള്ള തിരിച്ചടിയാണ്. 

വ്യാജ ഏറ്റുമുട്ടലുകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു കൊണ്ടിരിക്കെ വികസനത്തിന്റെ മോടിയിലൊളിപ്പിച്ച മോഡിയുടെ യഥാര്‍ത്ഥ മുഖം കുറേക്കൂടി വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുഖച്ഛായ മാറ്റാനുള്ള ശ്രമങ്ങളൊന്നും ഗുജറാത്തിനു പുറത്ത് വിലപ്പോകില്ലെന്ന് മോഡിയും തിരിച്ചറിഞ്ഞിരിക്കുന്നു. പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്നില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഈ മോഹഭംഗത്തില്‍നിന്നുള്ളതാണ്. 

മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ ജയിക്കാനാവില്ലെന്ന നിലപാടില്‍ ആര്‍.എസ്.എസ്സും ബി.ജെ.പിയിലെ ഒരു വിഭാഗവും ഉറച്ചുനില്‍ക്കുന്നതാണ് ബി.ജെ.പിയെ കുഴക്കുന്ന പ്രശ്‌നം. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കഴിയുന്നതു വരെ പിടിച്ചുനില്‍ക്കാനാവുമെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ബി.ജെ.പിയില്‍ വീണ്ടും പൊട്ടിത്തെറിക്ക് സാധ്യത കാണുന്നുണ്ട്. 





Recent Editorial :