Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

ജീവനെടുക്കുന്നവരും വിലയൊടുക്കുന്നവരും


അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസുകാരനെ വെടിവെച്ചു കൊലപ്പെടുത്തുകയും തുടര്‍ന്ന് കുടുംബത്തോടൊപ്പം കാട്ടിലേക്ക് ഓടിമറയുകയും ചെയ്യുക. പിറ്റേന്ന് നേരം പുലരുമ്പോള്‍ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുക. പകച്ചുനില്‍ക്കുന്ന അയാളുടെ മക്കളുടെ മുഖത്തേക്കാണ് മലയാളിയുടെ കണ്ണുകള്‍ കഴിഞ്ഞദിവസം ഫോക്കസ് ചെയ്തത്. വിശേഷിപ്പിക്കാന്‍ നാടകീയമെന്ന വാക്ക് പോരാതെ വരികയും സിനിമാരംഗങ്ങളെപ്പോലും വെല്ലുന്ന രീതിയില്‍ കാര്യങ്ങള്‍ സംഭവിച്ചുപോകുന്നത് എന്തുകൊണ്ടാവണം. അനന്തരഫലങ്ങളെക്കുറിച്ചോര്‍ക്കാതെ കൊന്നും ചത്തും തീരുന്നവര്‍ ബാക്കിയാക്കിപ്പോകുന്ന ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കും പിന്നീട് എന്താണ് സംഭവിച്ചുകൂടാത്തത്. വളരെ അനായാസമായി കൊലപാതകങ്ങള്‍ വരെ ചെയ്യാവുന്ന രീതിയിലേക്ക് എങ്ങിനെയാണ് ആളുകള്‍ എത്തിച്ചേരുന്നത്.

മലപ്പുറത്ത് സ്ത്രീപീഡനക്കേസിലെ പ്രതിയായ മുജീബ് ആലങ്ങോടന്റെ വെടിയേറ്റാണ് കാളികാവ് എസ് ഐ ആയ വിജയകൃഷ്ണന്‍ കൊല്ലപ്പട്ടത്. പിടികിട്ടാപ്പുള്ളിയായ മുജീബിനെതിരായ അറസ്റ്റ് വാറന്റ് നടപ്പാക്കുന്നതിനായാണ് എസ്.ഐ വിജയകൃഷ്ണനും മൂന്നു പൊലീസുകാരും പ്രതിയുടെ വീട്ടിലെത്തിയത്. പൊലീസുകാരെ കണ്ടയുടന്‍ ഇയാള്‍ ഭാര്യയെയും മക്കളെയും കൂട്ടി രക്ഷപെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന പൊലീസ് സംഘത്തെ ഭീഷണിപ്പെടുത്തുകയും വെടിവെക്കുകയുമായിരുന്നു. വെടിവെച്ചത് കള്ളത്തോക്ക് കൊണ്ടാണെന്ന് കണ്ടെത്തിയിരുന്നു. കള്ളത്തോക്ക് പിടികൂടുന്നതിനായി പ്രത്യേകസ്‌ക്വാഡിനെ ചുമതലപ്പെടുത്തി മരിച്ച എസ് ഐയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചു സര്‍ക്കാര്‍.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കോഴിക്കോട് ജില്ലയിലെ താമരശ്ശേരി നരിക്കുനിയില്‍ പ്രതിയുടെ വെടിയേറ്റ് ഫോറസ്റ്റ് ഗാര്‍ഡ് മരിച്ചത്. അന്ന് കീഴടങ്ങാനാവശ്യപ്പെട്ട വനപാലകനുനേരെ കൊച്ചഹമ്മദ് എന്നയാള്‍ നിയൊഴിക്കുകയായിരുന്നു. കൊലപാതകം വരെ ചെയ്യാവുന്നയത്രയധികം വികാരാവേശിതരായി ആളുകള്‍ മാറിപ്പോകുന്നതെങ്ങിനെയാണ്. ഗുരുതരമായ കേസുകള്‍ക്ക് പോലും നമ്മുടെ നാട്ടില്‍ പരിഹരിക്കാനുള്ള വകുപ്പുകള്‍ ഉണ്ടെന്നിരിക്കേ പ്രത്യാഘാതങ്ങളെയോ ജീവനെ തന്നെയോ ചിന്തിക്കാതെയാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ സംഭവിക്കുന്നത്. പലപ്പോഴും മറ്റുള്ളവരുടെ വഴക്കുകളിലും മറ്റും സമാധാനിപ്പിക്കാന്‍ ഇടപെടുന്ന ആളുകള്‍, ഒരു വിവരവും അറിയാത്ത നിരപാധികള്‍ എന്നിവരൊക്കെയാണ് ഇത്തരം കൊലപാതകങ്ങളില്‍ ഇരയാവുന്നത്.

സി പി എം നേതാവായ ഇ പി ജയരാജനെ രാജധാനി എക്‌സ്പ്രസ്സില്‍ വെച്ച് കൊലപ്പെടുത്താനുള്ള ശ്രമവും അതേത്തുടര്‍ന്ന് കെ സുധാകരന്‍, എം വി രാഘവന്‍ എന്നീ ഉന്നതനേതാക്കളടക്കമുള്ളവര്‍ കുറ്റാരോപിതരാകുന്നതുമാണ് സമീപകാല സംഭവങ്ങളില്‍ തോക്ക് പ്രധാനകഥാപാത്രമാകുന്ന ഒരു കാഴ്ച. 2007 ഫെബ്രുവരിയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പക്കല്‍ നിന്നും വെടിയുണ്ടയടങ്ങിയ ബാഗ് കണ്ടെത്തിയതും വലിയ വാര്‍ത്തയായിരുന്നു. ലൈസന്‍സുള്ളതാണെങ്കില്‍ പോലും തോക്ക് സൂക്ഷിക്കുന്നവര്‍ നമുക്കിടയിലുണ്ട് എന്നത് ഒരു രഹസ്യമല്ല. എന്നാല്‍ സിനിമാക്കഥകളെപ്പോലും അതിശയിക്കുന്ന രീതിയില്‍ തോക്കെടുത്ത് വെടിവെയ്ക്കുന്നതും ഇത്ര വലിയ പ്രത്യാഘാതങ്ങളുണ്ടാകുന്നതും വലിയ പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണ്. ഒരുവേള തോക്കിനെക്കാള്‍ ബോംബും വടിവാളുമൊക്കെയാണ് കേരളത്തില്‍ കൂടുതല്‍ ചോരകുടിച്ചിട്ടുള്ളത്. ഒരു ദേഷ്യം വരുമ്പോള്‍ കൈത്തോക്കെടുത്ത് മൂന്ന് റൗണ്ട് വെടിവെക്കാനും എതിരാളികളെ കൊന്നൊടുക്കാനും തുടങ്ങുന്നത് നമ്മള്‍ ശീലിച്ചുവന്ന ജീവിതരീതിക്ക് ചേരുന്നതല്ലതന്നെ.

എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്. ഗള്‍ഫ്മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :