Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     സിനിമ    

ഒപ്പം എന്ന സിനിമയുമായി പ്രിയദര്‍ശനും മോഹന്‍ലാലും ഒപ്പത്തിനൊപ്പമെത്തുന്നു; കുറ്റാന്വേഷണ ചിത്രം

സ്വന്തം ലേഖകന്‍

News added on : Saturday, January 02, 2016 1:27 PM hrs IST

Gulfmalayaly.com

മലയാള സിനിമയിലെ അതുല്യ പ്രതിഭകളായ പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്കെന്നും നിറഞ്ഞ പ്രതീക്ഷയാണുണ്ടാകാറുള്ളത്. ചിത്രം, കിലുക്കം, മിന്നാരം, തേന്‍മാവിന്‍ കൊമ്പത്ത്, കാലാപാനി, ചന്ദ്രലേഖ, തുടങ്ങി എത്രയെത്ര സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് ഈ പഴയ സഹപാഠികളുടെ കൂട്ടുകെട്ടില്‍ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്..... ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം പ്രിയനും ലാലും ഒപ്പം എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ അന്ധനായ ഒരു കഥാപാത്രത്തിനാണ് ജീവനേകുന്നത്. ഒരു കുറ്റാന്വേഷണ ചിത്രമാണിത്.സൂപ്പര്‍ഹിറ്റ് ചിത്രമായ ചന്ദ്രലേഖയ്ക്കും കിളിച്ചുണ്ടന്‍ മാമ്പഴത്തിനും ശേഷം മോഹന്‍ലാലും പ്രിയദര്‍നും ഒന്നിക്കുന്ന ചിത്രമാണിത്. ഇതിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 4ന് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.കൊടൈക്കനാല്‍, കൊച്ചി, ചെന്നൈ എന്നിവിടങ്ങളാണ് പ്രധാനപ്പെട്ട ചിത്രീകരണ സ്ഥലങ്ങള്‍. നവാഗതനായ ഗോവിന്ദാണ് രചന നിര്‍ഹിച്ചിരിക്കുന്നത്. ഒപ്പത്തില്‍ ലാലിനൊപ്പം നെടുമുടി, മാമുക്കോയ, തുടങ്ങിയവരും ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയും മുഖ്യ വേഷത്തിലെത്തുന്നു. തമിഴ് നടന്‍ സമുദ്രക്കനിയാണ് വില്ലനായെത്തുന്നത്.വിനു വാസുദേവന്റെ പാട്ടുകള്‍ക്ക് അഞ്ച് യുവ സംഗീത സംവിധായകര്‍ ഈണമിടുന്നുവെന്ന പ്രത്യേകതയും ഒപ്പത്തിനുണ്ട്.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button