Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

2016ല്‍ 200 കോടി പേര്‍ കൂടി മൊബൈലിലൂടെ ഇന്റര്‍നെറ്റുപയോഗിക്കും; മൊത്തം മൊബൈല്‍ ഇന്റര്‍നെറ്റ് യൂസര്‍മാര്‍ 320 കോടിയാകും

സ്വന്തം ലേഖകന്‍

News added on : Saturday, January 02, 2016 1:56 PM hrs IST

Gulfmalayaly.com

2016 പിറന്നിരിക്കുന്നു... ഓരോ വര്‍ഷം കഴിയുന്തോറും ലോകം കൂടുതല്‍ക്കൂടതല്‍ സ്മാര്‍ട്ടായി വരുന്ന കാഴ്ചയാണുള്ളത്. മൊബൈല്‍ ഫോണ്‍ വഴി ഇന്റര്‍നെറ്റുപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് പ്രകാരം 2016ല്‍ മൊബൈല്‍ ഫോണ്‍ വഴി ഇന്റര്‍നെറ്റുപയോഗിക്കുന്നവരുടെ എണ്ണം 200കോടി കവിയുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ ഐഡിസിയാണ് ഈ സ്മാര്‍ട്ട് കാര്യം കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ നമ്മുടെ ഇന്ത്യയും ചൈനയും ഇന്തോനേഷ്യയുമാണ് അഗ്രഗണ്യരെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ലോകത്തില്‍ ആകെ മൊബൈല്‍ ഇന്റര്‍നെറ്റ് യൂസര്‍മാര്‍ 320കോടി കവിയുമെന്നും തെളിഞ്ഞിട്ടുണ്ട്. 320  കോടി  പേര്‍ എന്ന് പറഞ്ഞാല്‍ ലോക ജനസംഖ്യയുടെ 44 ശതമാനമാണ്. സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റും ചെലവ് കുറഞ്ഞ നിരക്കില്‍ ധാരാളം ലഭ്യമാകാന്‍ തുടങ്ങിയത് മുതലാണ് ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളില്‍  മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കാന്‍ വഴിയൊരുക്കിയത്. ഇന്ത്യയില്‍ മൊത്തത്തില്‍ 40.2 കോടി പേരാണ് നെറ്റ് യൂസര്‍മാര്‍. ിതില്‍ 30.6 കോടി പേരും മൊബൈലിലും ടാബ്ലറ്റിലുമാണ് നെറ്റെടുക്കുന്നത്. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണീ കണക്കുകള്‍ നിരത്തുന്നത്. നെറ്റുപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 2014നേക്കാള്‍ 49 ശതമാനം വര്‍ധനവാണ് 2015ല്‍ ഉണ്ടായിരിക്കുന്നത്.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button