Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     സിനിമ    

യന്തിരന്‍ 2 ല്‍ സ്റ്റൈല്‍ മന്നന്‍ എപ്പടി...? ; രജനിയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നു; അപ്പിയറന്‍സ് വൈറലാകുന്നു

സ്വന്തം ലേഖകന്‍

News added on : Sunday, January 03, 2016 12:40 PM hrs IST

Gulfmalayaly.com

രജനകാന്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു യന്തിരന്‍. ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നുവെന്നറിഞ്ഞത് മുതല്‍ ഇതില്‍ സ്റ്റൈല്‍ മന്നന്റെ  അപ്പിയറന്‍സ് എങ്ങനെയായിരിക്കുമെന്ന് അവര്‍ പല വിധത്തില്‍ സങ്കല്‍പ്പിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇനിയും അത് ഭാവനയില്‍ കണ്ട് കഷ്ടപ്പെടേണ്ടെന്നാണ് യന്തിരന്‍ 2 ന്റെ ശില്‍പികള്‍ കരുതിയിരിക്കുന്നത്. അതിന്റെ ഭാഗമായി സംവിധായകന്‍ ശങ്കര്‍ രജനിയുടെ ഫസ്റ്റ് ലുക്ക് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുതുവര്‍ഷത്തില്‍ പുറത്ത് വിട്ടിരിക്കുകയാണ്. രജനിയുടെ പുതു അവതാരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. 450 കോടി ചെലവഴിച്ചാണീ ബ്രഹ്മാണ്ഡ ചിത്രമെത്തുന്നത്. ആമി ജാക്‌സന്‍ നായികയാകുന്ന പുതിയ യന്തിരനില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ വില്ലനായെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
        രജനിയുടെ വില്ലനായി ഒരു ഹിന്ദി സിനിമാതാരം എത്തുന്നത് നടാടെയാണ്. എആര്‍ . റഹ്മാന്റെ മാസ്മരിക സംഗീതം ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റായിരിക്കും. ചിത്രത്തിന്റെ ഛായാഗ്രഹണ സംവിധായകന്‍ നിരവ് ഷാ ഛായാണ്. ത്രീഡി പടമായ യന്തിരന്‍ 2 വില്‍ ഹോളിവുഡിലെ കറകളഞ്ഞ ടെക്‌നീഷ്യന്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. ജുറാസിക് പ ാര്‍ക്ക്, അയണ്‍മാന്‍, അവഞ്ചേഴ്‌സ് തുടങ്ങിയ എക്കാലത്തെയും ചിത്രങ്ങള്‍ ഒരുക്കിയ യുഎസിലെ ഏറ്റവും മുന്തിയ അനിമട്രോണിക്‌സ് കമ്പനിയായ ലെഗസി ഇഫക്ട്‌സാണ് യന്തിരന്‍ 2 വിന് വേണ്ടിയെത്തുന്നത്. ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളൊരുക്കുന്നത് ലോക  പ്രശസ്ത ആക്ഷന്‍ ഡയറക്ടറായ കെന്നീ ബേറ്റ്‌സാണ്. ട്രാന്‍സ്‌ഫോര്‍മേഴ്‌സ് സിനിമയും ആക്ഷന്‍ ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്. ലൈഫ് ഓഫ് പൈ എന്ന അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച ചിത്രത്തിന് വിഎഫ്എക്‌സ് ഒരുക്കിയ ടീമായ ജോണ്‍ ഹഗ്‌സ്, വാള്‍ട് എന്നിവരാണ് ഇതിന്റെ വിഎഫ്എക്‌സ്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ ചെയ്യുന്നത്.കലാസംവിധാനം മുത്തുരാജാണ്.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button