Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

2015ല്‍ എണ്ണവില 35 ശതമാനം താഴ്ന്നു; 11 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില; ഇന്ത്യയ്ക്ക് നേട്ടമാകുമെന്ന് പ്രതീക്ഷ

സ്വന്തം ലേഖകന്‍

News added on : Sunday, January 03, 2016 1:25 PM hrs IST

Gulfmalayaly.com

എണ്ണയുടെ സമ്പന്നതയില്‍ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തിയ ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള വിവിധ രാജ്യങ്ങളെ വറുതിയിലേക്ക് തള്ളി വിട്ട വര്‍ഷമായിരുന്നു പടിയിറങ്ങിപ്പോയ 2015 എന്ന് കാണാം. ആഗോള സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായകമായ സ്വാധീനമുള്ള എണ്ണയുടെ വില 2015ല്‍ ഇടിഞ്ഞു താണത് 35 ശതമാനത്തോളമായിരുന്നു. പൊയ്‌പ്പോയ വര്‍ഷത്തില്‍ ക്രൂഡ് ഓയിലിന്റെ വില 11 വര്‍ഷത്തെ ഏറ്റവും ശോചനീയമായ നിലയിലെത്തിയെന്ന പ്രത്യേകതയും കഴിഞ്ഞ വര്‍ഷത്തിനുണ്ട്. അതനുസരിച്ച് എണ്ണവില 36.9 ഡോളറെന്ന താഴ്ന്ന നിരക്കിലെത്തിയ വര്‍ഷവുമായിരുന്നു 2015. 2004 ജൂലൈയ്ക്ക് ശേഷം എണ്ണയുടെ വില ഇത്രയും താഴോട്ട് പതിക്കുന്നത് നടാടെയായിരുന്നു. ഓയില്‍ പ്രൊഡക്ഷന്‍ പരിമിതപ്പെടുത്തേണ്ടതില്ലെന്ന ഒപെക് രാജ്യങ്ങളുടെ നിര്‍ണായക തീരുമാനമായിരുന്നു എണ്ണ വ്യവസായത്തെ ഈ നാശത്തിന്റെ വക്കിലെത്തിക്കാന്‍ പ്രധാന കാരണമായി വര്‍ത്തിച്ചത്.
    അതിന് പുറമെ ഷെയ്ല്‍ ഗ്യാസ് ഉല്‍പാദനം വര്‍ധിപ്പിച്ച അമേരിക്കയുടെ തീരുമാനവും വ്യവസായത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ചില രാജ്യങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയേകിയെങ്കിലും എണ്ണ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യടക്കമുള്ള രാജ്യങ്ങള്‍ക്ക് ഈ വിലയിടിവ് അനുഗ്രഹമായാണ് വര്‍ത്തിച്ചത്.നമുക്കാവശ്യമുള്ള ഓയിലിന്റെ 75 ശതമാനവും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ ചെയ്യുന്നത്. വിലക്കുറവിന്റെ ഫലമായി ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കാര്യമായി കുറയുമെന്നാണ് ഇന്ത്യന്‍ സാമ്പത്തി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. അതുവഴി ഇന്ധന സബ്‌സിഡിയും നല്ല തോതില്‍ കുറയ്ക്കാനാകുമെന്ന പ്രതീക്ഷയും ഇന്ത്യയ്ക്കുണ്ട്.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button