Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഇന്തയിലെ ഏറ്റവും വലിയ മനുഷ്യസ്‌നേഹി അസിം പ്രേംജി; വിദ്യാഭ്യാസ വികസനത്തിനായി 27,514 കോടി രൂപ സംഭാവന നല്‍കി

സ്വന്തം ലേഖകന്‍

News added on : Saturday, January 09, 2016 12:32 PM hrs IST

Gulfmalayaly.com

ഇന്ത്യയില്‍ ശതകോടീശ്വരന്‍മാര്‍ ഏറെയുണ്ടെങ്കിലും അറുത്ത കൈക്ക് ഉപ്പ് തേയ്ക്കാത്തവരാണ് ഇവരില്‍ പലരുമെന്ന് കാണാം. സ്വന്തം കാര്യത്തിനല്ലാതെ ഇവര്‍ പൂത്ത കാശ് ഉപയോഗിക്കാറില്ല. എന്നാല്‍ ചില സമ്പന്നര്‍ അങ്ങനെയല്ല. തന്റെ പണത്തിന്റെ ഒരു ഭാഗമുപയോഗിച്ച് അന്യന്റെ കണ്ണീരൊപ്പുന്നതില്‍ ഇത്തരക്കാര്‍ സന്തോഷം കണ്ടെത്തുന്നുണ്ട്. ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇന്ത്യയിലെ  കോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് വിപ്രൊയുടെ ബോസായ അസിം പ്രേംജി. വിദ്യാഭ്യാസ വികസനത്തിനായി 27,514 കോടി രൂപ സംഭാവന നല്‍കിയതിലൂടെയാണ് അദ്ദേഹത്തിന് ഈ സ്ഥാനം ലഭിച്ചിരിക്കുന്നത്. ഇതിലൂടെ ഹറൂണ്‍ ഇന്ത്യയുടെ മനുഷ്യസ്‌നേഹി പട്ടികയില്‍ അദ്ദേഹം ഒന്നാമനായിത്തീരുകയും ചെയ്തു.
        എട്ട് സംസ്ഥാനങ്ങളിലായി അസിം പ്രേംജി ഫൗണ്ടേഷന്‍ മൂന്നര ലക്ഷത്തിലധികം വിദ്യാലയങ്ങള്‍ നടത്തുന്നുണ്ട്. ഉദാരമനസ്‌കതയുടെ കാര്യത്തില്‍ പ്രേംജിക്ക് തൊട്ടുപിറകില്‍ നിലകൊള്ളുന്നവരാണ് നന്ദര്‍ നിലേകനിയും കുടുംബവും. വിദ്യാഭ്യാസ പുരോഗതിക്ക് പുറമെ നഗരഭരണം നന്നാക്കാനായി അവര്‍ 2404 കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയും കുടുംബത്തിനുമാണ് ഇക്കാര്യത്തില്‍ മൂന്നാംസ്ഥാനമുള്ളത്. സംരംഭകത്വ പ്രോത്സാഹനത്തിനും സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളുടെ പുരോഗതിക്കുമായി അവര്‍ 1322 കോടി രൂപയാണ്  നീക്കി വച്ചിരിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണകുമ്പോള്‍ മുകേഷ് അംബാനിക്ക് കൈയും കെട്ടി നോക്കി നില്‍ക്കാനാകുമോ...?  അദ്ദേഹവും കൊടുത്തു 345 കോടി രൂപ. പക്ഷേ ഇദ്ദേഹത്തിന് ഈ പട്ടികയില്‍ നൂറാം സ്ഥാനം മാത്രമേ നേടാനായുള്ളൂ.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button