Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മലയാളി ഓണ്‍ ലൈന്‍ പര്‍ച്ചേസിംഗില്‍ നിന്നും മുഖം തിരിക്കുന്നുവോ? ; കൊച്ചിയില്‍ രണ്ട് കമ്പനികള്‍ പൂട്ടി

സ്വന്തം ലേഖകന്‍

News added on : Tuesday, January 12, 2016 12:57 PM hrs IST

Gulfmalayaly.com

മലയാളി സ്മാര്‍ട്ടാണെങ്കിലും ചില പരമ്പരാഗത ശീലങ്ങളെ പൂര്‍ണമായും വിടാന്‍ മലയാളിക്ക് മടിയാണോ....?  ഓണ്‍ലൈനുകളില്‍ നിന്ന് വിവിധ സാധനങ്ങള്‍ മലയാളി പര്‍ച്ചേസ് ചെയ്യാറുണ്ടെങ്കിലും അരിയും പഞ്ചസാരയുമൊക്കെ നേരിട്ട് വാങ്ങിയാല്‍ മാത്രമേ മലയാളിക്ക് പൂര്‍ണമായും തൃപ്തിയാകുകയുള്ളൂവെന്നാണ് തോന്നുന്നത്.അതായിരിക്കാം കൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ഓണ്‍ലൈന്‍ കമ്പനികള്‍ വേണ്ടത്ര കസ്റ്റമര്‍മാരില്ലാതെ പൂട്ടിപ്പോയിരിക്കുന്തന്. ഗ്രോഫേഴ്‌സ്, സൊമാറ്റോ എന്നീ കമ്പനികള്‍ക്കാണ് ഷട്ടറിട്ടത്. നിത്യോപയോഗ വസ്ത്തുക്കളും ആഹാര സാധനങ്ങളും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാന്‍ അവസരമൊരുക്കുന്ന കമ്പനികളായിരുന്നു ഇവ.
    നിത്യോപയോഗ വസ്തുക്കള്‍ വീട്ടിലെത്തിച്ച് കൊടുക്കുന്ന ഗ്രോഫേഴ്‌സ് ഭോപ്പാല്‍, ഭുവനേശ്വര്‍, കോയമ്പത്തൂര്‍ ലുധിയാന, മൈസൂരു, നാസിക്, രാജ്‌കോട്ട്, വിശാഖപ ട്ടണം, എന്നീ നഗരങ്ങളിലെ തങ്ങളുടെ കമ്പനികള്‍ക്കും ആളില്ലാത്തതിനാല്‍ താഴിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തല്‍ഫലമായി കമ്പനിയുടെ പ്രവര്‍ത്തനം 18 കേന്ദ്രങ്ങളിലായി കുറഞ്ഞിട്ടുണ്ട്. കൊച്ചിയിലെ  പ്രവര്‍ത്തനമവസാനിപ്പിച്ച സൊമാറ്റോ ഓണ്‍ലൈന്‍ റസ്‌റ്റോറന്റ്  ഗൈഡും ഫുഡ് ഓര്‍ഡറിംഗ് ആപ്പുമാണ്.ലക്‌ന    , ഇന്‍ഡോര്‍, കോയമ്പത്തൂര്‍ എന്നീ നഗരങ്ങളിലും ഇനി സോമാറ്റോയുടെ പ്രവര്‍ത്തനമുണ്ടാകില്ല.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button