Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     സിനിമ    

അഞ്ചാം വരവിനായി സേതുരാമയ്യര്‍ ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍

News added on : Wednesday, January 13, 2016 12:52 PM hrs IST

Gulfmalayaly.com

കെ.മധു- എസ്.എന്‍.സ്വാമി ടീമിന്റെ സിബിഐ പരമ്പരകള്‍ പ്രേക്ഷകര്‍ക്ക് എന്നും സസ്‌പെന്‍സ് പകര്‍ന്നു തന്നിട്ടുള്ള ചിത്രങ്ങളാണ്.ഇതിന് മുമ്പ് ഈ പരമ്പരയില്‍ ഇറങ്ങിയ നാല് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇപ്പോഴിതാ ഈ സീരീസിലെ അഞ്ചാമത്തെ ചിത്രമൊരുക്കാന്‍ ഈ ടീം തയ്യാറെടുക്കുകയാണ്. ചിത്രീകരണം ഏപ്രില്‍ അവസാനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മിക്ക കുറ്റാന്വേഷണ ചിത്രങ്ങളിലും പ്രേക്ഷകര്‍ കഥാഗതി ഊഹിച്ചെടുക്കുകയും അത് ശരിയാകാറുമുണ്ട്. എന്നാല്‍ ഈ ചിത്രത്തിന്റെ കഥ ഇത്തരത്തില്‍ പ്രവചിക്കാനാവില്ല.സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, സായ്കുമാര്‍ തുടങ്ങിയവരും മറ്റ് ചില താരങ്ങളും അഭിനയിക്കും. സിബിഐ പരമ്പരയിലെ പ്രശസ്തമായ ആ പശ്ചാത്തല സംഗീതം ഈ ചിത്രത്തിലുമുണ്ടാകും. എന്നാല്‍ അവസാനം പ്രതികളെന്ന് സംശയിക്കുന്നവരെയെല്ലാം നിരത്തി നിര്‍ത്തി ചോദ്യം ചെയ്യുന്ന സിബിഐ ചിത്രങ്ങളിലെ പതിവ് കലാപരിപാടി ഇതില്‍ ഉണ്ടാവില്ലെന്നറിയുന്നു.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button