Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഇന്ത്യയില്‍ വ്യാവസായിക ഉല്‍പാദനം കുത്തനെ ഇടിഞ്ഞു; നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ താഴ്ച

സ്വന്തം ലേഖകന്‍

News added on : Wednesday, January 13, 2016 1:07 PM hrs IST

Gulfmalayaly.com

ഇന്ത്യയില്‍ വ്യവസായം വളരുന്നുണ്ടെന്ന് ചിലരെല്ലാം ഘോരം ഘോരം പ്രഖ്യാപിക്കുന്നതിനിടയിലും കണക്കുകള്‍ നിരത്തുന്നതിനിടയിലും ഇവിടെ വ്യാവസായികോല്‍പാദനം കുറയുന്നുവെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. നാലു കൊല്ലത്തിനിടയിലെ ഏററവും മോശം പ്രകടനമാണ് ഉല്‍പാദന സൂചിക കാഴ്ച വച്ചിരിക്കുന്നത്. 2014 നവംബറിലെ സൂചികയേക്കാള്‍ 3.2 ശതമാനം താഴ്ചയാണ് കഴിഞ്ഞ വര്‍ഷംപ്രകടമാക്കിയിരിക്കുന്നത്. 2011 ഒക്ടോബറിലായിരുന്നു ഇതിന് മുമ്പ് ഇതിലും വലിയ ഏറ്റവു ഇടിവുണ്ടായിരുന്നത്. അന്ന് 4.7 ശതമാനായിരുന്നു വ്യാവസായിക ഉല്‍പാദന സൂചികയിലെ ഇടിവ്. ഫാക്ടറികളിലെ പ്രൊഡക്ഷനില്‍ നവംബറില്‍ 4.4 ശതമാനമാണ് കുറവുണ്ടായിരുന്നത്.22 ഫാക്ടറി വ്യവസായ കാറ്റഗറികളിലെ വളര്‍ച്ച വിലയിരുത്തിയപ്പോള്‍ അതില്‍ 17 എണ്ണത്തിലു ഇടിവാണ് പ്രകടമാക്കിയിരിക്കുന്നത്. അടിസ്ഥാന മെഷീനറികളുടെ പ്രൊഡക്ഷനില്‍ 24. 4 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. മാര്‍ക്കറ്റില്‍ ആവശ്യത്തിലുണ്ടാകുന്ന കൂറവിന്റെ സൂചനയാണ് വ്യാവസായിക ഉല്‍പാദനത്തിലെ കുറവെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button