Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     സിനിമ    

ഡാര്‍വിന്റെ പരിണാമവുമായി പൃഥ്വിരാജ് വരുന്നു; നായിക ചാന്ദ്‌നി; സംവിധാനം ജിജോ ആന്റണി

സ്വന്തം ലേഖകന്‍

News added on : Wednesday, March 16, 2016 2:41 PM hrs IST

Gulfmalayaly.com

പൃഥ്വിരാജിന്റെ പുതിയ ചിത്രമാണ് ഡാര്‍വിന്റെ പരിണാമം. കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ജിജോ ആന്റണി ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലര്‍ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. ഇളയ ദളപതി വിജയിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പോക്കിരിയെ പരാമര്‍ശിച്ചാണ് ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്. തികച്ചും വേറിട്ട ശൈലിയിലാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടൈറ്റിലു പോലെ ഡാര്‍വിന്‍ എന്നയാള്‍ക്ക് സംഭവിക്കുന്ന പരിണാമമാണ് ചിത്രത്തിന്റെ പ്രമേയം. അയാളുടെ ലൈഫ്‌സ്റ്റൈലും വര്‍ത്തമാനങ്ങളും എങ്ങനെ മാറുന്നുവെന്നാണ് സിനിമയില്‍ അനാവരണം ചെയ്യുന്നത്. സാധാരണക്കാരനായ ഡാര്‍വിന്‍ കൊട്ടാരക്കരയില്‍ നിന്നും കൊച്ചിയിലെത്തുമ്പോഴുള്ള സ്വാഭാവികമായ മാറ്റമാണിതില്‍ ചിത്രീകരിക്കുന്നത്.ഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന വ്യത്യസ്തമായ പ്രതികാരകഥയാണ് ചിത്രത്തിന്റെ കഥാതന്തു.പൃഥ്വിരാജ് തന്നെ നിര്‍മിക്കുന്ന ചിത്രത്തില്‍ ചാന്ദ്‌നിയാണ് നായിക.ഇതൊരു തികഞ്ഞ വാണിജ്യസിനിമയാണെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button