Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

യൂബര്‍ ടാക്‌സി വാങ്ങാന്‍ ഒറ്റദിവസം കൊണ്ട് അനുവദിക്കുന്ന ഉടനടി ലോണുമായി എസ്ബിഐ വരുന്നു

സ്വന്തം ലേഖകന്‍

News added on : Wednesday, March 16, 2016 2:47 PM hrs IST

Gulfmalayaly.com

യൂബര്‍ ടാക്‌സി സിസ്റ്റത്തിന് ഇന്ത്യയിലെ മിക്ക നഗരങ്ങളിലും വന്‍ ജനപ്രിയത ഉണ്ടായി വരുന്ന കാലമാണല്ലോ ഇത്. ഇന്ന് നിരത്തിലിറങ്ങി ടാക്‌സി വിളിക്കാനൊന്നും മിനക്കെടാറില്ല. പകരം യൂബര്‍ പോലുള്ള ഓണ്‍ലൈന്‍ സര്‍വീസുകളിലൂടെ ടാക്‌സി ബുക്ക് ചെയ്യാനാണ് മിക്കവരും താല്‍പര്യപ്പെടുന്നത്. ഇക്കാരണത്താല്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍-പാര്‍ട്ണര്‍ ആകാന്‍ താല്‍പര്യപ്പെടുന്നവരുടെ എണ്ണവും പെരുകുകയാണ്. ഈ ഒരു സാഹചര്യത്തില്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍-പാര്‍ട്ണര്‍ ആകാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉടനടി കാര്‍ വായ്പ ലഭ്യമാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജാമ്യമില്ലാതെ  ലഭിക്കുന്ന ഈ ലോണ്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ മുദ്ര പദ്ധതിയില്‍ പെടുത്തിയാണ് നല്‍കുന്നത്. ചുവപ്പുനാടകളെയും അനാവശ്യ രേഖകളെയും ഒഴിവാക്കി ഒറ്റ ദിവസം കൊണ്ട് നേടാവുന്ന ലോണാണിത്. യൂബര്‍ പാര്‍ട്ട്ണര്‍ സെന്ററുകളിലൂടെ അപേക്ഷിക്കുന്നവര്‍ക്ക് വായ്പ ലഭ്യമാകും.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button