Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

എസ് യുവി പ്രേമികളെ ആവേശത്തിലാക്കി മാരുതി സുസുക്കി വിറ്റാര ബ്രെസ കുതിച്ചെത്തി;വില 7.27 ലക്ഷം രൂപ

സ്വന്തം ലേഖകന്‍

News added on : Friday, March 18, 2016 1:06 PM hrs IST

Gulfmalayaly.com

എസ് യുവി പ്രേമികളെ ഹരം  കൊള്ളിക്കുന്ന നിരവധി പ്രത്യേകതകള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മാരുതി സുസുക്കി വിറ്റാര ബ്രെസ മാര്‍ക്കറ്റിലെത്തി. മോട്ടോര്‍ വാഹന വിപണിയില്‍ ചലനങ്ങളുണ്ടാക്കാന്‍ ശേഷിയുളള കാറാണിതെന്നുറപ്പാണ്.ഒരു ലിറ്റര്‍ ഇന്ധനമടിച്ചാല്‍ 25 കിലോമീറ്ററോടാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.മാര്‍ക്കറ്റില്‍ നിലവിലുള്ള  മറ്റ് സമാനമായ കാറുകളേക്കാള്‍ ഉയരവും വീതിയും വിറ്റാര ബ്രെസയെ വേറിട്ട് നിര്‍ത്തുമെന്നുറപ്പാണ്.അഞ്ച് സീറ്റുകളുള്ള വണ്ടിയ്ക്ക് ഗുണമേന്‍മയേറിയ വീല്‍ ബേയ്‌സും സ്വന്തം. വ്യത്യസ്ത തരത്തിലുള്ള റൂഫ് ഡിസൈന്‍ ബ്രെസയെ ആകര്‍ഷകമാക്കുന്നു.
പ്രാഥമിക ഘട്ടത്തില്‍  ഡീസല്‍ എന്‍ജിനോടുകൂടിയാണ് ബ്രെസ വാഹനപ്രേമികളെത്തേടിയെത്തുന്നത്. കയറ്റുമതി ലക്ഷ്യമിട്ട് പെട്രോള്‍ എന്‍ജിനുള്ള വിറ്റാര ബ്രെസയും മാരുതി സുസുക്കി വൈകാതെ പുറത്തിറക്കുന്നതാണ്. ഇന്തോനീഷ്യന്‍ വിപണി ലക്ഷ്യമിട്ടിട്ടുള്ള ഈ കോംപാക്റ്റ് എസ്.യു.വി. നാല് വകഭേദങ്ങളിലാണിറങ്ങുക. എല്‍.ഡി.ഐ, വി.ഡി.ഐ, ഇസഡ്.ഡി.ഐ, ഇസഡ്.ഡി.ഐ. പ്ലസ് എന്നിവയാണവ. ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര ടിയുവി 300 എന്നിവയോടു മത്സരിക്കും വിധമാണ് മാരുതി സുസുക്കി പുതിയ കാര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. 6.30 ലക്ഷം മുതല്‍ ഒമ്പതുലക്ഷം രൂപ വരെയാണ് വില. കേരളത്തില്‍ ഈ വാഹനത്തിന്റെ  വില 7.27 ലക്ഷം രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button