Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് രംഗത്തെ ചൈനീസ് ആധിപത്യം തകര്‍ക്കാന്‍ ഇന്ത്യ മുന്നിട്ടിറങ്ങുന്നു

സ്വന്തം ലേഖകന്‍

News added on : Thursday, April 07, 2016 4:13 AM hrs IST

Gulfmalayaly.com

ഇന്ത്യയിലെ ഇന്നത്തെ ഇലക്ട്രോണിക്‌സ് വിപണിയിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ അവിടെ ചൈനയുടെ ശക്തമായ കുത്തക നമുക്ക് കാണാന്‍ സാധിക്കും. ഇതിനെ മറികടക്കാന്‍ എന്തെങ്കിലും ചെയ്ത് കൂടെയെന്ന് നമ്മില്‍ പലര്‍ക്കും തോന്നിയിട്ടുമുണ്ടാകും. എന്നാല്‍ ആ തോന്നല്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് വന്‍ തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്ന ഇലക്ട്രോണിക് ഘടകങ്ങള്‍ കുറയ്ക്കുന്നതിന് ഇന്ത്യ പദ്ധതി തയ്യാറാക്കുന്നുവെന്നാണ് സൂചന. ഈ ലക്ഷ്യത്തിനായി നികുതി ആനുകൂല്യങ്ങള്‍ അടക്കമുള്ള നിര്‍ദേശങ്ങള്‍ നീതി ആയോഗ് ഗവണ്‍മെന്റിന് മുന്നില്‍ സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രോണിക്‌സ് മേഖലയില്‍ വന്‍തോതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവുകള്‍ അനുവദിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്നറിയുന്നു. ഇലക്ട്രോണിക്‌സ് പ്രൊഡക്ടുകളുടെ നിര്‍മാണത്തിന് പ്രത്യേക ഇന്റസ്ട്രിയല്‍ സോണ്‍ ഒരുക്കുന്നതിനും നിര്‍ദേശമുണ്ട്. ഈ മേഖലയില്‍ 100 കോടി നിക്ഷേപിക്കുന്നവരും ഇതിലൂടെ 20,000 ജോലികള്‍ക്കെങ്കിലും വഴിയൊരുക്കുന്ന സംരംഭകര്‍ക്ക് ഒരു ദശാബ്ദക്കാലത്തേക്ക് നികുതി ഇളവുകള്‍ അനുവദിക്കാന്‍ ശുപാര്‍ശയുണ്ട്.മെയ്ക്ക് ഇന്‍ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രോണിക്‌സ് ഘടകങ്ങളുടെ നിര്‍മാണം അഭ്യന്തരതലത്തില്‍ ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിരിയിരിക്കുന്നത്.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button