Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     സിനിമ    

പ്രേക്ഷകരെ കോരിത്തരിപ്പിക്കാന്‍ ദിലീപ് വീണ്ടും വാളയാര്‍ പരമശിവമാകുന്നു

സ്വന്തം ലേഖകന്‍

News added on : Friday, April 08, 2016 2:41 PM hrs IST

Gulfmalayaly.com

2004ല്‍ പുറത്തിറങ്ങിയ ജോഷിയുടെ റണ്‍വേ എന്ന ചിത്രത്തിലെ ദിലീപിന്റെ കഥാപാത്രമായ വാളയാര്‍ പരമശിവത്തെ ആരാധര്‍ക്ക് അത്ര വേഗം മറക്കാനാവില്ല. കൊമേഡിയന്‍ എന്ന ഇമേജ് തകര്‍ത്ത് തനിക്ക് സീരിയസ് ആക്ഷനും ചെയ്യാനാവുമെന്ന് ദിലീപിന് തെളിയിക്കാന്‍ സാധിച്ച ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ വാളയാര്‍ പരമശിവം എന്ന കഥാപാത്രം വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്.ദിലീപ് തന്നെയാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.തന്റെ ഫാന്‍സുമായി നടത്തിയ ലൈവ് ഫെയ്‌സ്ബുക്ക് ചാറ്റിലാണ് ദിലീപ് ഈ രഹസ്യം പരസ്യമാക്കിയിരിക്കുന്നത്. കിംഗ് ലിയര്‍ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയാനും ജനപ്രിയതാരം ഈ അവസരം പ്രയോജനപ്പെടുത്തി. നിലവില്‍ ഷൂട്ടിംഗ് നടക്കുന്ന ദിലീപ് ചിത്രം വെല്‍കം ടു സെന്‍ട്രല്‍ ജയിലാണ്. സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രത്തിനാണ് ദിലീപ് ജീവനേകുന്നത്. തുടര്‍ന്ന്  അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രത്തില്‍ കാവ്യാമാധവനൊപ്പമാണ് ദിലീപ് അഭിനയിക്കുന്നത്.


 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button