Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

അര്‍ബന്‍ ക്രോസ് ഡാറ്റ്‌സണ്‍, റെഡി-ഗോ റോഡുകളിലേക്ക്; വേറിട്ട രൂപകല്‍പനയും ഇന്ധനക്ഷമതയും

സ്വന്തം ലേഖകന്‍

News added on : Saturday, April 16, 2016 3:22 PM hrs IST

Gulfmalayaly.com

അര്‍ബന്‍ ക്രോസ് ഡാറ്റ്‌സണ്‍, റെഡി-ഗോ വിപണിയിലെത്തി. കോംപാക്റ്റ് ക്രോസ് ഓവറിന്റേയും അര്‍ബന്‍ ഹാച്ച് ബാക്കിന്റേയും സമന്വയമായ ഈ വാഹനത്തിലൂടെ ഡാറ്റ്‌സന്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ കരുത്തോടെ പാദങ്ങള്‍ വയ്ക്കുകയാണ്.പുതിയ വിഭാഗത്തിലുള്ള കാറാണിത്.വിശാലമായ ഇരിപ്പിട സൗകര്യം, ഉയര്‍ന്ന സീറ്റ് പൊസിഷന്‍, ഏറ്റവും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ്, സിപ്പി ഡ്രൈവിങ്, ഇന്ധനക്ഷമത തുടങ്ങിയവ ഈ കാറിനെ പ്രിയങ്കരമാക്കുമെന്നുറപ്പാണ്.രൂപകല്‍പ്പനയുടെ പേരിലാണീ കാര്‍ വേറിട്ട് നില്‍ക്കുന്നത്.പുതുമയാര്‍ന്ന സ്‌റ്റൈല്‍, ചാരുതയാര്‍ന്ന ബോഡിവര്‍ക്ക്, മുന്നിലെ ഡി കട്ട് ഗ്രില്‍, ഹെഡ്‌ലാമ്പുകള്‍, റിയര്‍ ലാമ്പ് ക്ലസ്റ്റര്‍ തുടങ്ങിയവയെല്ലാം ഇതിനെ നിങ്ങളുടെ ഇഷ്ടവാഹനമാക്കും.പുതിയ 0.8 ലിറ്റര്‍ 3 സിലിണ്ടര്‍ ഐ സാറ്റ് എഞ്ചിനും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമാണ് ഈ കാറിന് വേഗതയേകുന്നത്. മികച്ച ഇന്ധനക്ഷമതയും ഇതിനെ വേറിട്ട് നിര്‍ത്തുന്നു. ലോകത്തിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ നിസാന്‍ മോട്ടോര്‍ കമ്പനി വികസിപ്പിച്ചെടുത്ത റെഡിഗോ, റെനോനിസാന്‍ സഖ്യം സംയുക്തമായി വികസിപ്പിച്ച സി.എം.എഫ്എ പ്ലാറ്റ്‌ഫോമിലാണീ വാഹനം സൃഷ്ടിച്ചിരിക്കുന്നത്.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button