Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പുകവലി: ചെറുപ്പക്കാരില്‍ ഹൃദയാഘാത സാധ്യത എട്ട് മടങ്ങ്

സ്വന്തം ലേഖകന്‍

News added on : Tuesday, November 29, 2016 11:55 PM hrs IST

പുകവലിക്കുന്ന ചെറുപ്പക്കാരില്‍ മുതിര്‍ന്നവരേക്കാള്‍ ഹൃദയാഘാത സാധ്യത എട്ട് മടങ്ങ് അധികമെന്ന് പഠന റിപ്പോര്‍ട്ട്. പുകവലിക്കാത്തവരും അല്ലെങ്കില്‍ പുകവലി നിര്‍ത്തിയതോ ആയ മുതിര്‍ന്ന ആളുകളേക്കാള്‍ എട്ട് മടങ്ങ് ഹൃദയാഘാത സാധ്യത പുകവലിക്കുന്ന ചെറുപ്പക്കാരിലാണെന്നാണ് യുകെയിലെ ഷെഫീല്‍ഡിലുള്ള നോര്‍ത്തേണ്‍ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് യോര്‍ക്ഷിര്‍ കാര്‍ഡിയോതൊറാസിസ് സെന്റര്‍ കണ്ടെത്തിയ വസ്തുത. ഡോ. എവര്‍ ഗ്രഷിന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ ജേണലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത്. 

1950കളില്‍ തുടങ്ങിയതാണ് കാര്‍ഡിയോവാസ്‌കുലര്‍ പ്രശ്‌നങ്ങള്‍ക്ക് പുകവലിയുമായുള്ള ബന്ധം. സൗത്ത് യോര്‍ക്ഷിയറിലെ 18 വയസ്സിന് മുകളിലുള്ള ചെറുപ്പക്കാരുടെ 2009 മുതല്‍ 2012 വരെയുള്ള ഡാറ്റ ശേഖരിച്ചാണ് ഇവര്‍ പഠനം നടത്തിയത്. 

പഠനത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ ബ്ലോക്ക് മൂലം ഹൃദയാഘാതം സംഭവിച്ച് ചികിത്സിക്കപ്പെട്ട 1,727 പേര്‍ ഉള്‍പ്പെട്ടിരുന്നു. ഈ ചികിത്സ തേടിയവരില്‍ 49 ശതമാനവും ഇപ്പോഴും പുകവലി ശീലമുള്ളവരാണ്. 27 ശതമാനം പുകവലി നിര്‍ത്തിയവരും 24 ശതമാനം പുകവലി ശീലം ഇല്ലാത്തവരും ആയിരുന്നു. 

1 ലക്ഷം പേരുള്ള സംഘത്തില്‍ 50 വയസ്സിന് താഴെ വയസ്സുള്ള 60 പുകവലിക്കാര്‍ക്ക് പ്രതിവര്‍ഷം ഹൃദയാസ്വാസ്ഥ്യം ഉണ്ടാകുന്നുണ്ടെന്നാണ് പഠനഫലം.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button