Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മള്‍ട്ടിമീഡിയ പ്രേമികള്‍ക്ക് 64 ജിബി സ്റ്റോറേജുള്ള പുതിയ ലെനോവോ വൈബ് കെ5 നോട്ട് ഇന്ന് വില്പനക്കെത്തും

സരിത

News added on : Monday, February 20, 2017 9:39 PM hrs IST

Gulfmalayaly.com


ലെനോവോ വെബ് കെ5 നോട്ടിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ വില്പനക്ക്. 4ജിബി റാം, 64ജിബി സ്റ്റോറേജ് സഹിതമെത്തുന്ന പുതിയ പതിപ്പ് ഫഌപ്കാര്‍ട്ടിലാണ് ഇന്ന്, ചൊവ്വാഴ്ച, വില്പനക്കെത്തുന്നത്. 13,499 രൂപയാണ് വെബ്‌സൈറ്റില്‍ ഇതിന് വില. നിലവില്‍ 12,499 രൂപയ്ക്ക് ഫഌപ്കാര്‍ട്ടില്‍ ലഭിക്കുന്ന വൈബ് കെ5 നോട്ടിന് 4ജിബി റാമും 32 ജിബി സ്‌റ്റോറേജുമാണുള്ളത്. 

മള്‍ട്ടിമീഡിയ പ്രേമികളെ ആകര്‍ഷിക്കുന്ന ലെനോവോയുടെ കില്ലര്‍നോട്ട് സീരീസില്‍പെടുന്ന ഉത്പന്നമാണ് ഇത്. 64 ജിബിയായി സ്റ്റോറേജ് ഉയര്‍ന്നതോടെ 15,000ലേറെ പാട്ടുകളോ 70ലേറെ എച്ച്ഡി സിനിമകളോ ഇതില്‍ നേരിട്ട് സ്‌റ്റോര്‍ ചെയ്യാനാകും എന്നാണ് മള്‍ട്ടിമീഡിയ ആരാധകരുടെ കണക്കുകൂട്ടല്‍. 

ഫോട്ടോഗ്രഫി തത്പരര്‍ക്കും കെ5 നോട്ടിന്റെ സ്‌റ്റോറേജ് മാറ്റം സന്തോഷം പകരുന്നതാണ്. കാരണം 17,000ലേറെ ഫോട്ടോകള്‍ സ്‌റ്റോര്‍ ചെയ്യാനോ അല്ലെങ്കില്‍ 7 മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ഫുള്‍ എച്ച്ഡി വീഡിയോ പകര്‍ത്താനോ ഇതില്‍ അനായാസം സാധിച്ചേക്കും. ആപ്ലിക്കേഷന്‍ പ്രേമികള്‍ക്ക് 100ലേറെ ആപ്ലിക്കേഷനുകള്‍ ആശങ്കയില്ലാതെ ഡൗണ്‍ലോഡ് ചെയ്യാം.

ലെനോവോ വൈബ് കെ5 നോട്ടിന്റെ മറ്റ് സവിശേഷതകള്‍: 

  • 64 ബിറ്റ് 8 കോര്‍ 6755 പ്രോസസര്‍
  • 3,500mAh ബാറ്ററി
  • 13 മെഗാപിക്‌സല്‍ പിഡിഎഎഫ് റെയര്‍ ക്യാമറ
  • 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ സെല്‍ഫി ക്യാമറ
  • 1.5w ഡോള്‍ബി സ്പീക്കര്‍ 
  • 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ




 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button