Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ആരോഗ്യം നശിപ്പിക്കാനിടയുള്ള ടൈറ്റാനിയം ഡയോക്‌സൈഡ് ഏതെല്ലാം ഭക്ഷണത്തിലുണ്ട്?

സരിത

News added on : Tuesday, February 21, 2017 12:16 AM hrs IST

Gulfmalayaly.com

നിരന്തരമായ, അല്ലെങ്കില്‍ അസഹനീയവും ഇടവിട്ടുള്ളതുമായ വയറുവേദനകളില്‍ ചിലതിനെങ്കിലും കാരണമായേക്കാവുന്ന ഒരു ഘടകം നമ്മളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ആരാണെന്നല്ലേ, പേര്; ടൈറ്റാനിയം ഡയോക്‌സൈഡ്. പെട്ടെന്നാര്‍ക്കും കേട്ടുപരിചയമില്ലാത്ത ഈ പേര് എങ്ങനെ നമ്മുടെ വയറിന്റെ പ്രശ്‌നത്തിന് കാരണമാകും? ചോദ്യം ന്യായമാണ്. എന്നാല്‍ ഉത്തരം കേട്ടോളൂ. നമ്മള്‍ കഴിക്കാനിടയുള്ള ചില ഭക്ഷണപദാര്‍ത്ഥങ്ങളിലെ ഒരു ഘടകമാണ് ഇഷ്ടന്‍. 

ന്യൂയോര്‍ക്ക് ബിങ്ഹാമ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ പഠനമാണ് ഈ വാര്‍ത്തക്കാധാരം. ച്യൂയിങ് ഗം, മിഠായി, ബ്രഡ് എന്നിവയിലെല്ലാം ഈ ഘടകമുണ്ട്. ഇപ്പോള്‍ മനസ്സിലായില്ലേ സാധാരണക്കാരന്റെ വയറ്റിലേക്ക് ടൈറ്റാനിയം ഡയോക്‌സൈഡ് എത്തുന്നത് എങ്ങനെയെന്ന്.

ഗവേഷകര്‍ നടത്തിയ പഠനമനുസരിച്ച് ടൈറ്റാനിയം ഡയോക്‌സൈഡ് അടങ്ങിയ ഭക്ഷണത്തിന്റെ നിരന്തര ഉപയോഗം കാരണം ശരീരം കുറഞ്ഞ തോതില്‍ മാത്രം പോഷണം സ്വീകരിക്കുന്നതിനും താളം തെറ്റിയ അല്ലെങ്കില്‍ ക്ഷയിച്ച ദഹനപ്രക്രിയ, മന്ദഗതിയിലുള്ള മെറ്റബൊളിസം എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്നാണ്. അമിതസാന്നിധ്യം കാന്‍സര്‍, ഹൃദ്രോഗം എന്നിവയിലേക്കും നയിക്കാം. 

മയോനൈസ്, ടൂത്ത്‌പേസ്റ്റ്, ചോക്കലേറ്റ്, കാന്‍ഡി, ഡോണറ്റ്‌സ്, പാട നീക്കിയം പ്രോസസ് ചെയ്ത പാല്‍ എന്നിവയിലെല്ലാം ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ചെറുതെങ്കിലുമുള്ള സാന്നിധ്യം ഉണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ജങ്ക്ഫുഡ് ഇതിന്റെ പ്രധാന സ്രോതസ്സുമാണ്. ഇനി സ്വയം തീരുമാനിക്കാം ഇവയെല്ലാം ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണോ ആരോഗ്യം വേണോ എന്ന്‌



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button