Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കേള്‍വിയില്ലായ്മയ്ക്ക് പരിഹാരമായേക്കാവുന്ന പുതിയ മരുന്നിനെക്കുറിച്ച് ഗവേഷകര്‍

സ്വന്തം ലേഖകന്‍

News added on : Wednesday, February 22, 2017 9:20 PM hrs IST

Gulfmalayaly.com

ചെവിയില്‍ ശബ്ദതരംഗങ്ങളെ ആകര്‍ഷിച്ച് ഇല്ലാതായ കേള്‍വിശക്തി തിരിച്ചുപിടിക്കാന്‍ സാധിച്ചേക്കാവുന്ന ഒരു മരുന്ന് സംയുക്തം വികസിപ്പിച്ചതായി ഗവേഷകര്‍. മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ബ്രിഗം ആന്റ് വുമണ്‍സ് ഹോസ്പിറ്റല്‍, മസാചുസെറ്റ്‌സ് ഐ ആന്റ് ഇയര്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ സംയുക്തം കണ്ടെത്തിയത്. സെല്‍ റിപ്പോര്‍ട്ട് ജേണലാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. 

മനുഷ്യന്റെ ജനനസമയത്ത് തന്നെ ഓരോ ചെവികളിലും 15,000 രോമ കോശങ്ങള്‍ (ഹെയര്‍ സെല്‍) ഉണ്ടാകും. എന്നാല്‍ ഈ കോശങ്ങള്‍ ഒരിക്കല്‍ കേടായാല്‍ പിന്നീട് വളരുന്നവയല്ല. അങ്ങനെയാണ് ക്രമേണ കേള്‍വിക്കുറവ് സംഭവിക്കുന്നത്. ഉയര്‍ന്നശബ്ദം കേള്‍ക്കുന്നത്, പ്രായം, ആന്റിബയോട്ടിക്ക് മരുന്നുകളുടേയോ, കീമോതെറാപ്പി മരുന്നുകളുടേയോ ഉപയോഗം എന്നിവയെല്ലാം രോമകോശങ്ങളുടെ നാശത്തിന് ഇടയാക്കും. ചില മൃഗങ്ങളില്‍ ഇത്തരത്തില്‍ നശിച്ച കോശങ്ങള്‍ വീണ്ടും വളരുന്നതാണ്. എന്നാല്‍ മനുഷ്യരിലില്ല. 

പുതിയ മരുന്ന് സംയുക്തം, ചെവിയിലെ പ്രൊഗെനിറ്റര്‍ കോശം അഥവാ സപ്പോര്‍ട്ടിംഗ് കോശങ്ങള്‍ എന്നറിയപ്പെടുന്നവയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും അത് വഴി അവയെ രോമകോശങ്ങളാകാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മധ്യകര്‍ണ്ണത്തില്‍ ഈ മരുന്ന് കുത്തിവെക്കാം. പിന്നീട് അത് ചര്‍മ്മത്തിലൂടെ ആന്തരിക കര്‍ണ്ണത്തിലേക്ക് വ്യാപിക്കുകയാണ് ചെയ്യുക.




 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button