Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കുട്ടികളിലെ അമിതവണ്ണം; 40 ശതമാനവും രക്ഷിതാക്കളില്‍ നിന്ന് കിട്ടുന്നത്

സ്വന്തം ലേഖകന്‍

News added on : Thursday, February 23, 2017 1:25 AM hrs IST

Gulfmalayaly.com

കുട്ടികളിലെ അമിതവണ്ണം 40 ശതമാനത്തോളം രക്ഷിതാക്കളില്‍ നിന്ന് പകര്‍ന്ന് വരുന്നതെന്ന് അന്താരാഷ്ട്ര പഠനം. ലോകത്തിലെ ആറ് രാജ്യങ്ങളില്‍ നിന്നായി 1 ലക്ഷത്തോളം കുട്ടികളില്‍ നടത്തിയ പഠനത്തിലുടെയാണ് ഇത്തരമൊരു വസ്തുതയിലേക്ക് ഗവേഷകര്‍ എത്തിയത്. 

യുകെയിലെ സുസ്സെക്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. യുകെ, യുഎസ്എ, ചൈന, ഇന്തോനേഷ്യ, സ്‌പെയിന്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ കുട്ടികളെയാണ് ഇവര്‍ പഠനത്തിനായി ഉപയോഗിച്ചത്. കുട്ടി എത്രത്തോളം വണ്ണമുള്ളതാണോ അത്രത്തോളം അവരുടെ ബോഡി മാസ്സ് ഇന്‍ഡക്‌സ് അഥവാ ബിഎംഐ അവരുടെ രക്ഷിതാക്കളില്‍ നിന്നും ജനിതകമായി ലഭിക്കുന്നതാണ്. 

35ന് മേലെ ബിഎംഐ ഉണ്ടെങ്കില്‍ അതിനെ അമിതവണ്ണമായാണ് കണക്കാക്കുന്നത്. 18.5നും 25നും ഇടയിലുള്ള ബിഎംഐ ആരോഗ്യകരം എന്ന് വിലയിരുത്തുന്നു. വ്യക്തിയുടെ ഭാരവും ഉയരവും താരതമ്യപ്പെടുത്തിയാണ് ബിഎംഐ തയ്യാറാക്കുന്നത്. 

പഠനം നടത്തിയ 1 ലക്ഷം കുട്ടികളില്‍ അവരുടെ ബിഎംഐയുടെ 35 മുതല്‍ 40 ശതമാനം രക്ഷിതാക്കളില്‍ നിന്ന് ഉണ്ടായതാണെന്ന് കണ്ടെത്തി. ഇതില്‍ 20 ശതമാനത്തോളം പിതാവില്‍ നിന്നും 20 ശതമാനത്തോളം മാതാവില്‍ നിന്നുമാണ്. കൂടുതല്‍ വണ്ണമുള്ള കുട്ടികളില്‍ രക്ഷിതാക്കളുടെ പങ്ക് ഏകദേശം 55 മുതല്‍ 60 ശതമാനം വരെയുണ്ടെന്നും കണ്ടെത്തി. 

അമിതവണ്ണത്തെ തടയാന്‍ ഭക്ഷണത്തിന് സുപ്രധാന പങ്കുണ്ടെങ്കിലും ജനിതകപരമായി ഇതെങ്ങനെ പടരുന്നു എന്നതിന്റെ പ്രാധാന്യം അറിയിക്കുന്നതാണ് പുതിയ പഠനം. ആഗോളതലത്തില്‍ തന്നെ അമിതവണ്ണം അതിവേഗമാണ് വ്യാപിക്കുന്നതെന്നാണ് വിവിധ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ആഗോളതലത്തില്‍ 650 മില്ല്യണ്‍ മുതിര്‍ന്നവരും അമിതവണ്ണത്തിന് ഇരയാണ്. ശതമാനരൂപത്തില്‍ പറയുമ്പോള്‍ ഏകദേശം 13 ശതമാനം വരും. ഇതേ രീതിയില്‍ അമിതവണ്ണത്തിന്റെ തോത് ഉയരുകയാണെങ്കില്‍ 2025 ഓടെ ലോകത്തിലെ മുതിര്‍ന്ന ജനങ്ങളില്‍ 25 ശതമാനവും അമിതവണ്ണത്തിന്റെ പിടിയിലാകും.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button