Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ലോ എന്‍ഡ് ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി സ്‌കൈപ് ലൈറ്റ്

സ്വന്തം ലേഖകന്‍

News added on : Thursday, February 23, 2017 1:53 AM hrs IST

Gulfmalayaly.com

സ്‌കൈപ്പിന്റെ ലഘുവേര്‍ഷനായ സ്‌കൈപ്പ് ലൈറ്റ് ആപ് മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡെല്ല പുറത്തിറക്കി. മുംബൈയില്‍ നടക്കുന്ന മൈക്രോസോഫ്റ്റ് ഫ്യൂചര്‍ ഡീകോഡഡ് കോണ്‍ഫറന്‍സില്‍ വെച്ചാണ് ലോ എന്‍ഡ് ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കിണങ്ങുന്ന ഈ വീഡിയോകോളിംഗ് മെസേജിംഗ് സൗകര്യം കമ്പനി അവതരിപ്പിച്ചത്. 

ഇന്ത്യയില്‍ മാത്രമാണ് ഈ വേര്‍ഷന്‍ അവതരിപ്പിച്ചത്. ഇത് വികസിപ്പിച്ചെടുത്തതും മൈക്രോസോഫ്റ്റിന്റെ ഹൈദരബാദിലുള്ള ഡെവലപ്‌മെന്റ് സെന്ററില്‍ വെച്ചാണ്. സ്‌കൈപ്പ് ലൈറ്റ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഇന്ത്യയിലെ സ്‌കൈപ് ഉപയോക്താക്കളില്‍ വലിയൊരുഭാഗം ഇപ്പോഴും സാധാരണ സ്മാര്‍ട്‌ഫോണുകള്‍ (ലോ എന്‍ഡ് ഫോണുകള്‍) ആണ് ഉപയോഗിക്കുന്നത്. മാത്രമല്ല, 4ജി ഇന്ത്യയില്‍ ലഭ്യമാണെങ്കിലും അതിന്റെ ഡാറ്റാ വേഗത 3ജി വേഗതയ്ക്കും 2ജി വേഗതയ്ക്കും തുല്യമാകുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലെല്ലാം ഉപയോഗിക്കാമെന്ന നിലയ്ക്കാണ് സ്‌കൈപ്പിന്റെ ലൈറ്റ് വേര്‍ഷന്‍ പുറത്തിറക്കിയതെന്ന് സ്‌കൈപ് പ്രോഡക്റ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ യുജിന്‍ ഹൊ വ്യക്തമാക്കി.

13എംബി മാത്രമാണ് ഈ ആപ്ലിക്കേഷന്റെ വലുപ്പം. എന്നാല്‍ സ്‌കൈപ്പിന്റെ ഒട്ടുമിക്ക സവിശേഷതകളെല്ലാം തന്നെ ഇതിലടങ്ങിയിട്ടുണ്ട്. മെസേജിംഗ്, ഓഡിയോ വീഡിയോ കോളിംഗ്, ബോട്‌സ് എന്നിവ ഉദാഹരണങ്ങളാണ്. വേഗതയേറിയ ഡാറ്റാ കണക്ഷനോ വൈഫൈയോ ലഭിക്കുന്ന നേരം സ്‌കൈപ്പ് ലൈറ്റ് ഉപയോഗിച്ച് എച്ച്ഡി വ്യക്തതയുള്ള കോളുകള്‍ നടത്താവുന്നതാണ്. പിന്നീട് എപ്പോഴെങ്കിലും ഡാറ്റ വേഗത കുറയുമ്പോള്‍ ഓട്ടോമാറ്റിക്കായി കോള്‍ ക്വാളിറ്റി കുറയും. എത്രത്തോളം ഡാറ്റ ഉപയോഗിച്ചെന്നും എത്രത്തോളം സേവ് ചെയ്‌തെന്നും വരെ ഈ ആപ്ലിക്കേഷനിലൂടെ മനസ്സിലാക്കാനാകും. സ്‌കൈപ് ലൈറ്റില്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്. വെരിഫിക്കേഷന്‍ നടപടികളിലൂടെയാണ് ആധാര്‍ ലിങ്ക് ചെയ്യാനാകുക. ഡീഫോള്‍ട്ട് ഡയലര്‍ ആപ്ലിക്കേഷനായും സ്‌കൈപ് ലൈറ്റ് ഉപയോഗിക്കാനാകും.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button