Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

വിഷാദരോഗം ഇന്ത്യയെ കടന്നാക്രമിക്കുന്നു; 5 കോടിയോളം വിഷാദരോഗികള്‍

സ്വന്തം ലേഖകന്‍

News added on : Thursday, February 23, 2017 10:26 PM hrs IST

Gulfmalayaly.com

ന്യൂഡല്‍ഹി: രാജ്യം വിഷാദത്തില്‍ മുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ 5 കോടിയിലേറെ പേര്‍ക്ക് വിഷാദരോഗം ഉള്ളതായി ലോകാരോഗ്യസംഘടന. ദക്ഷിണപൂര്‍വ്വേഷ്യ, പശ്ചിമപസഫിക് മേഖലകള്‍ എന്നിവിടങ്ങളിലായി വിഷാദരോഗം ഏറിയ തോതിലുള്ളതെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതില്‍ ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ ഇത് വലിയ അളവിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

വിഷാദരോഗങ്ങള്‍ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളെ മനസ്സിലാക്കുകയും പിന്നീട് അതിലകപ്പെടാതെ ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്. ആഗോളതലത്തില്‍ 2005നും 2015നും ഇടയില്‍ വിഷാദരോഗം, മാനസികസമ്മര്‍ദ്ദം എന്നിവ 18.4 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. വിഷാദരോഗത്തെ കൂടാതെ ഉത്കണ്ഠാരോഗങ്ങളും ഇന്ത്യയിലും ചൈനയിലും ഏറി വരികയാണ്. ഇന്ത്യയുള്‍പ്പടെയുള്ള വികസ്വരരാജ്യങ്ങളില്‍ വിഷാദരോഗവും ഉത്കണ്ഠാരോഗവുമെല്ലാം ആത്മഹത്യക്ക് കാരണമാകാറുണ്ട്. 

2015ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 3.8 കോടി ജനങ്ങള്‍ക്ക് ഉത്കണ്ഠാരോഗമുണ്ട്. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗോള ആത്മഹത്യനിരക്കുകളില്‍ 78 ശതമാനവും ഉണ്ടാകുന്നത് അവികസിത, വികസ്വര രാജ്യങ്ങളിലാണ്. 2014ല്‍ ലോകാരോഗ്യസംഘടന ഇറക്കിയ ഒരു റിപ്പോര്‍ട്ടില്‍ 2012 വര്‍ഷത്തില്‍ ലോകത്തില്‍ ഏറ്റവും അധികം ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലായിരുന്നു. 

വിഷാദ ഉത്കണ്ഠ രോഗങ്ങള്‍ പുരുഷന്മാരേക്കാളും അധികം കണ്ടുവരുന്നത് സ്ത്രീകളിലാണ്. ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണപൂര്‍വ്വേഷ്യയില്‍ 5 ശതമാനം സ്ത്രീകളിലും 4 ശതമാനം പുരുഷന്മാരിലുമാണ് വിഷാദരോഗം കാണപ്പെടുന്നത്. ലോകാരോഗ്യസംഘടനയുടെ 'ഡിപ്രഷന്‍ ആന്റ് അദര്‍ കോമണ്‍ മെന്റല്‍ ഡിസോഡേഴ്‌സ്-ഗ്ലോബല്‍ ഹെല്‍ത്ത് എസ്റ്റിമേറ്റ്‌സ്' എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button