Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

വൃത്തി അമിതമായാല്‍...?

സരിത

News added on : Monday, February 27, 2017 9:11 PM hrs IST

Gulfmalayaly.com

അമൃതും വിഷമാണ് അധികമായാല്‍. അതേ പോലെയാണ് എല്ലാ കാര്യവും. പരിധി വിട്ടുള്ള ഉപയോഗം എന്തിനും ഹാനികരമാണ്. വൃത്തിയുടെ കാര്യവും. വൃത്തിയോടുള്ള അമിത താത്പര്യം ശരീരത്തിലെ ഗുണകരമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഇടയാക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ബോസ്റ്റണില്‍ നടന്ന അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സിന്റെ വാര്‍ഷികയോഗത്തില്‍ ഡോ: ബ്രറ്റ് ഫിന്‍ലേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കാനഡയില്‍ നടത്തിയ ഒരു പഠനത്തില്‍ 100 ദിവസത്തിന് താഴെ പ്രായമായ കുട്ടികളുടെ അന്നനാളത്തില്‍ നാല് തരം ബാക്ടീരിയകളെ കണ്ടെത്തുകയുണ്ടായി. ഇവ കുട്ടികള്‍ക്ക് ഭാവിയില്‍ ആസ്ത്മ രോഗം തടയാന്‍ സഹായിക്കുന്നവയാണെന്നും കണ്ടെത്തി. അടുത്ത പഠനം ഇക്വഡോറില്‍ നടത്തിയപ്പോള്‍ ഏകദേശം 10 ശതമാനം കുട്ടികള്‍ ആസ്ത്മ രോഗികളാണ്. 

പഠനത്തില്‍ ഇവിടെയുള്ള കുട്ടികളിലും ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും മറ്റ് രണ്ട് കാരണങ്ങള്‍ മൂലം സ്ഥിതി മാറ്റപ്പെട്ടു എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ശുദ്ധജലത്തിന്റെ അമിതോപയോഗവും അന്നനാളത്തിലുള്ള യീസ്റ്റ് സാന്നിധ്യവുമാണ് ഈ കാരണങ്ങളായി ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതില്‍ നിന്ന് ശാസ്ത്രജ്ഞരെത്തിയ നിഗമനം ശുദ്ധജലം അധികം ഉപയോഗിക്കുന്ന കുട്ടികളിലാണ് ആസ്ത്മ രോഗത്തിന് അധികം സാധ്യത എന്നാണ്. 

ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഡോ ബ്രിട്ട് ഫിന്‍ലേയുടെ അഭിപ്രായം വൃത്തിയിലുള്ള ഉത്കണ്ഠയാണ് വികസിത രാജ്യങ്ങളില്‍ ആസ്ത്മ, അലര്‍ജി പോലുള്ള അസുഖങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്ന ഒരു പ്രധാന കാരണം എന്നാണ്. ബാക്ടീരിയകളെ നശിപ്പിക്കേണ്ടത് വൃത്തിയുടെ ഭാഗമാണെന്ന് കരുതുന്ന ഒരു വലിയ വിഭാഗമുണ്ട്. നിരന്തരം ആന്റി ബാക്ടീരിയല്‍ വൈപ്‌സ് ഉപയോഗിച്ച് ശുചിത്വമുറപ്പാക്കുന്ന നമ്മള്‍ ലോകത്തിന്റെ 'ഹൈജീന്‍ ഹാങോവറിന്റെ' ഭാഗമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തന്റെ പുസ്തകമായ 'ലെറ്റ് ദം ഈറ്റ് ഡേര്‍ട്ട്'ല്‍ പറയുന്നു. 

സൂക്ഷ്മാണുക്കളെല്ലാം രോഗഹേതുവായിരിക്കണമെന്നില്ല. നിലവിലെ വൃത്തിശീലം തുടര്‍ന്നാല്‍ നമ്മളിലുണ്ടായ സൂക്ഷ്മാണുക്കളാകില്ല നമ്മുടെ വരും തലമുറയില്‍ കണ്ടെത്താനാവുക. വയറ്റിലെ ചില സൂക്ഷ്മാണുക്കള്‍ നമ്മുടെ പ്രതിരോധസംവിധാനത്തെ ശക്തമാക്കുന്നതിന് സഹായിക്കുന്നവയാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ പരസ്പരം സമ്പര്‍ക്കത്തില്‍ കൊണ്ടുവരാനും പങ്കുവഹിക്കുന്ന ഇവയുടെ നാശവും പകരം പുതുതായി കണ്ടുവരുന്ന യീസ്റ്റ് പോലുള്ള ഫംഗസുകളുടെ വരവും ശരീരത്തെ രോഗാവസ്ഥയിലേക്ക് കൊണ്ടുപോകാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു.

അതേ സമയം വൃത്തിയെ അനുകൂലിക്കാനും ഡോ ഫിന്‍ലെ മടിക്കുന്നില്ല. വൃത്തി അത്യന്താപേക്ഷിതമെന്ന് പറയുന്ന അദ്ദേഹം അമിതവൃത്തി ഉണ്ടാക്കാനിടയുള്ള ചില ആരോഗ്യപ്രശ്‌നങ്ങളേയും ഭാവിയിലെ വൃത്തിയുടെ നിര്‍വ്വചനത്തേയും പരാമര്‍ശിക്കുക മാത്രമാണ് ചെയ്യുന്നത്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button