Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

വെയിലേറ്റ് വാടാതിരിക്കാന്‍ ആരോഗ്യകരമായ വഴികള്‍

സരിത

News added on : Thursday, March 02, 2017 9:34 PM hrs IST

Gulfmalayaly.com

ശരീരത്തിനകത്തും പുറത്തും ചൂട് പടരുകയാണ്. സീസണല്‍ ഭക്ഷണശീലങ്ങള്‍ ഉള്ളുകുളിര്‍പ്പിക്കും പോലെയാണ് ആരോഗ്യകരമായ ചില ഗൃഹപാഠങ്ങള്‍ നിങ്ങളുടെ ചര്‍മ്മം വെയിലേറ്റ് വാടാതിരിക്കാന്‍ സഹായിക്കുന്നതും.

കടലപ്പൊടി: ശരീരത്തിലേറ്റ കരുവാളിപ്പ് അഥവാ വെയിലേറ്റ പാട് മാറാന്‍ കടലപ്പൊടി ഉത്തമ ഉപായമാണ്. കടലപ്പൊടിയില്‍ അല്പം വെള്ളം ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി കരുവാളിപ്പുള്ള ഭാഗങ്ങളില്‍ പുരട്ടുക. 20 മിനുട്ടോളം ഈ മിശ്രിതം അങ്ങനെയിരിക്കട്ടെ. ഇനി അല്പം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. കരുവാളിപ്പ് മാത്രമല്ല, തൊലിപ്പുറത്തുള്ള നിറവ്യത്യാസം മാറ്റാനും ഇതുപകരിക്കും. നശിച്ചുപോയ ചര്‍മ്മകോശങ്ങളെ നീക്കം ചെയ്യാന്‍ ഇതുപകരിക്കും. ആഴ്ചയില്‍ രണ്ടുതവണ ഈ മിശ്രിതം ഉപയോഗിക്കുക.

നാരങ്ങാനീര്: നാരങ്ങാനീരിന്റെ ഗുണം ശരീരത്തിനകത്ത് മാത്രമല്ല പുറത്തും ഉപയോഗപ്പെടുത്താം. വെയിലേറ്റ് കറുത്ത പാട് മാറ്റാന്‍ നാരങ്ങയിലെ ബ്ലീച്ചിങ് ഘടങ്ങള്‍ സഹായിക്കും. നാരങ്ങാനീരിനൊപ്പം അല്പം തേനോ കടലപ്പൊടിയോ ചേര്‍ത്ത് പാടുള്ള ഭാഗത്ത് പുരട്ടി 15 മിനുട്ടിന് ശേഷം കഴുകിക്കളഞ്ഞാല്‍ മതി. നാരങ്ങാനീര് തൊലിയില്‍ അലര്‍ജിയുണ്ടാക്കുന്നവര്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കാതിരിക്കാനും ശ്രദ്ധിക്കുക. 

തേങ്ങാവെള്ളവും ചന്ദനവും: ചന്ദനം മികച്ചൊരു ക്ലെന്‍സിങ് ഘടകമാണ്. ചര്‍മ്മത്തിന്റെ തിളക്കത്തിന് തേങ്ങാവെള്ളവും മികച്ച പരിഹാരമാണ്. അപ്പോള്‍ ഇവ മിശ്രിതമാക്കിയാലോ? യഥാര്‍ത്ഥ ചന്ദനപ്പൊടിയില്‍ അല്പം തേങ്ങാവെള്ളം ചേര്‍ത്ത് കട്ടിയായ മിശ്രിതം തയ്യാറാക്കുക. മുഖത്തിന്റെ എല്ലാ ഭാഗങ്ങളിലും തേക്കാം. 20 മിനുട്ടിന് ശേഷം കഴുകിക്കളഞ്ഞാല്‍ മതി. 

പാലും മഞ്ഞളും: അരക്കപ്പ് പാലും ഒരു നുള്ള് മഞ്ഞളും ചേര്‍ന്ന മിശ്രിതം മുഖത്തും ശരീരഭാഗങ്ങളിലും പുരട്ടി ഉണങ്ങും വരെ നിര്‍ത്തുക. ഇത് വെയിലിന്റെ ആക്രമണത്തിനെതിരെ ഉപയോഗിക്കാനുള്ള ഒരു മികച്ച ഉപായമാണ്.

കറ്റാര്‍വാഴ: കുളിര്‍മ്മ നല്‍കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് കറ്റാര്‍വാഴയിലുള്ളത്. കരുവാളിപ്പുള്ള ഭാഗത്ത് കറ്റാര്‍വാഴ പുരട്ടുന്നത് നല്ലതാണ്. 

പപ്പായയും തേനും: അരക്കപ്പ് ഉടച്ച പപ്പായയെടുക്കുക. അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ക്കുക. മുഖത്തും ശരീരത്തിലും പുരട്ടുക. 30 മിനുട്ടിന് ശേഷം കഴുകിക്കളഞ്ഞാല്‍ മതി. തേനിനെ തൊലിയെ മൃദുവാക്കുന്ന ഘടകങ്ങളും പപ്പായയുടെ വെയിലേറ്റ കരുവാളിപ്പിനോട് പൊരുതുന്ന ഘടകങ്ങളും ചേര്‍ന്നുള്ള പ്രവര്‍ത്തനം ഇതിനെ മികച്ചൊരു സ്‌കിന്‍ സൊലൂഷനായി മാറ്റുന്നു. 

കക്കിരി, പനിനീര്‍, നാരങ്ങാനീര്: ഈ മിശ്രിതം 10 മിനുട്ടോളം തൊലിയില്‍ പുരട്ടി തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. വേനല്‍കാലത്ത് ഇതിലെ കുളിര്‍മ്മ തരുന്ന ഘടകങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത് അനുഭവിച്ചറിയാം.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button