Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സ്വന്തം മൊബൈല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കാന്‍ ഇന്ത്യയും

സ്വന്തം ലേഖകന്‍

News added on : Monday, March 06, 2017 9:06 PM hrs IST

രാജ്യത്തെ ആദ്യത്തെ മൊബൈല്‍ കോണ്‍ഗ്രസ് സെപ്തംബറില്‍. രാജ്യത്തിന് പുറത്തുള്ള ഏഷ്യന്‍ വിപണിയിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കത്തിന് ഒരുങ്ങുന്നത്.

'ബാര്‍സിലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് നടന്നു. ഷാങ്ഹായിലും ഒരു എഡിഷന്‍ സംഘടിപ്പിച്ചു. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ഒന്നുമുണ്ടായില്ല. ടെലികോം മേഖലയിലെ ആഗോളസാന്നിധ്യമായി ഇന്ത്യ വളരുകയാണ്. അത് ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ കാണിക്കുന്നതാണ്' സെല്ലുലാര്‍ ഓപറേഷന്‍സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ് മാത്യൂസ് വ്യക്തമാക്കി.

സെപ്തംബര്‍ 27നാണ് മൊബൈല്‍ കോണ്‍ഗ്രസ് ആരംഭിക്കുക. മൂന്ന് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത് ന്യൂഡല്‍ഹിയിലെ പ്രഗതി മൈദാനിലാണ്. രാജ്യത്തെ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കൊപ്പം വിദേശസര്‍ക്കാരുകളോടും പരിപാടിയില്‍ പങ്കാളിത്തം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജന്‍ മാത്യൂസ് അറിയിച്ചു. 

ഇന്ത്യയിലെ മൊബൈല്‍ ഓപറേറ്റര്‍മാര്‍, ഫെസ്ബുക്ക്, ഹ്യുഅവീ, എറിക്‌സണ്‍, സിസ്‌കോ ഉള്‍പ്പടെയുള്ള കമ്പനികളെല്ലാം ഐഎംസി (ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ്)യില്‍ പങ്കെടുക്കും.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button