Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ശിശുമരണങ്ങള്‍ക്ക് മലിനീകരണവും കാരണമെന്ന് ലോകാരോഗ്യസംഘടന

സ്വന്തം ലേഖകന്‍

News added on : Tuesday, March 07, 2017 1:54 AM hrs IST

Gulfmalayaly.com

ജനീവ: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണനിരക്കില്‍ ഒരു പ്രധാന കാരണം പരിസ്ഥിതി മലിനീകരണമാണെന്ന് ലോകാരോഗ്യസംഘടന. അഞ്ച് വയസ്സിന് താഴെയുള്ള നാല് കുട്ടികളുടെ മരണത്തില്‍ ഒന്ന് എന്ന കണക്കില്‍ പരിസ്ഥിതി മലിനീകരണത്തിന് പങ്കുണ്ടെന്നാണ് സംഘടനയുടെ രണ്ട് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

അകത്തും പുറത്തുമുള്ള മലിനീകരണം, പരോക്ഷ പുകവലി, സുരക്ഷിതമല്ലാത്ത കുടിവെള്ളം, ശുചിത്വമില്ലായ്മ എന്നിവ മൂലം ഓരോ വര്‍ഷവും 17 ലക്ഷം കുട്ടികള്‍ മരിക്കുന്നതായാണ് കണക്ക്. ഒരു മാസത്തിനും അഞ്ച് വയസ്സിനും ഇടയിലുള്ള കുട്ടികളുടെ മരണനിരക്കാണിത്. 

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ അപകടകരമായ സാഹചര്യങ്ങള്‍ ഗര്‍ഭസ്ഥശിശുവിന് നേരിടേണ്ടി വരുന്നുണ്ട്. ഇതാണ് പിന്നീട് മാസംതികയാതെയുള്ള പ്രസവത്തിനും മറ്റും കാരണമാകുന്നത്. വായുമലിനീകരണം മൂലം കുട്ടികള്‍ക്ക് ആസ്ത്മ, ഹൃദ്രോഗം, സ്‌ട്രോക്ക്, അര്‍ബുദം എന്നിവ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്നു. 

'മലിനമാക്കപ്പെട്ട പരിസ്ഥിതി കുഞ്ഞുങ്ങളെ സംബന്ധിച്ച് വളരെ ആപത്കരമാണ്.' ലോകാരോഗ്യസംഘടന ചീഫ് മാര്‍ഗരറ്റ് ചാന്‍ പറഞ്ഞു. അവരുടെ വളര്‍ന്നുവരുന്ന ആന്തരികാവയവങ്ങള്‍, ചെറിയ ശരീരം എന്നിവയ്ക്ക് ശുചിത്വമില്ലാത്ത വായുവും വെള്ളവും ഉള്‍പ്പടെയുള്ളവ അപകടമുണ്ടാക്കുന്നുവെന്നും അവര്‍ പറഞ്ഞു. 

അഞ്ച് വയസ്സില്‍ താഴെയുള്ള 5.7 ലക്ഷം കുട്ടികള്‍ പ്രതിവര്‍ഷം മരിക്കുന്നത് ശ്വാസകോശസംബന്ധമായ അണുബാധ, ന്യൂമോണിയ എന്നിവ കാരണമാണ്. ഇതിന് ഹേതുവാകുന്നത് വായുമലിനീകരണവും പരോക്ഷ പുകവലിയും. 3.6 ലക്ഷം കുട്ടികള്‍ മരിക്കുന്നതിന് കാരണം വയറിളക്കമാണ്. സുരക്ഷിതമല്ലാത്ത കുടിവെള്ളവും വൃത്തിഹീനമായ സാഹചര്യവുമാണ് ഇതിന് കാരണം.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് തടയിട്ടാല്‍ ഇത്തരം മരണങ്ങളിലും കുറവ് വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുരക്ഷിതമായ കുടിവെള്ളം മാത്രം ഉപയോഗിക്കുക, കെമിക്കലുകള്‍, കീടനാശിനികള്‍ എന്നിവയുടെ ഉപയോഗം കുറക്കുക തുടങ്ങിയവയില്‍ ശ്രദ്ധ നല്‍കിയാല്‍ പ്രശ്‌നങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. ശുചിയുള്ള ജീവിതസാഹചര്യവും ഉണ്ടാക്കിയെടുക്കേണം. കൊതുകുകളും മറ്റും മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കണം. 

നിലവിലുള്ള പല പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൂടാതെയാണ് ഇ-വേസ്റ്റുകളുടെ കൂമ്പാരം പുതിയ ഭീഷണി സൃഷ്ടിക്കുന്നത്. ഉപയോഗശൂന്യമായ മൊബൈലുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ശരിയായി റീസൈക്കിള്‍ ചെയ്തില്ലെങ്കില്‍ കുട്ടികളില്‍ പുതിയ ഭീഷണി സൃഷ്ടിക്കുമെന്നാണ് ലോകാരോഗ്യസംഘടന നല്‍കുന്ന മുന്നറിയിപ്പ്. ബുദ്ധിവികാസക്കുറവ്, അറ്റന്‍ഷന്‍ ഡിസോഡര്‍, ശ്വാസകോശസംബന്ധ അസുഖങ്ങള്‍, കാന്‍സര്‍ എന്നിവയ്‌ക്കെല്ലാം ഇ-വേസ്റ്റ് വഴി ഉണ്ടാകും. വരും വര്‍ഷത്തില്‍ ഏകദേശം 50 മില്ല്യണ്‍ മെട്രിക് ടണ്‍ ഇ-വേസ്റ്റ് ആണ് ലോകത്തില്‍ അടിഞ്ഞുകൂടാന്‍ പോകുന്നതെന്നാണ് കണക്കുകള്‍. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button