Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

എനര്‍ജി ഡ്രിങ്കുകള്‍ മദ്യത്തിനൊപ്പം ചേര്‍ക്കരുത്

സ്വന്തം ലേഖകന്‍

News added on : Thursday, March 23, 2017 3:16 AM hrs IST

മദ്യപാനം ആരോഗ്യത്തിന് ഹാനികാരം എന്നത് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. എന്നാലും ഒളിച്ചും ഒളിക്കാതെയും ആരോഗ്യത്തെ മറന്ന് മദ്യപിക്കുന്നവര്‍ ഇപ്പോഴും കുറവല്ല. സ്വയം തിരിച്ചറിഞ്ഞേ മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിക്കാനാവൂ. കാരണം അതൊരു അഡിക്ഷനാണ്. 

സാധാരണ മദ്യപാനത്തേക്കാളും അപകടകരമായ മറ്റൊരു കാര്യം പറയാം. എനര്‍ജി ഡ്രിങ്കുകള്‍ യോജിപ്പിച്ച് മദ്യപിക്കുന്നതാണ് ഏറ്റവും അപകടകരമത്രേ. മദ്യം മാത്രം കുടിക്കുന്നതിനേക്കാള്‍ അപകടകരമാണ് ഇതെന്നാണ് കാനഡയിലെ വിക്‌ടോറിയ യൂണിവേഴ്‌സിറ്റിയിലെ ഒരു പഠനം കണ്ടെത്തിയിരിക്കുന്നത്. 

മദ്യം സാധാരണ നിലയില്‍ ഉപയോഗിക്കുമ്പോള്‍ ഒരു അളവെത്തിയാല്‍ പിന്നെ മദ്യപാനി ക്ഷീണിക്കുകയും കുടി നിര്‍ത്തുകയും ചെയ്യും. എന്നാല്‍ മദ്യത്തില്‍ എനര്‍ജി ഡ്രിങ്കുകള്‍ ചേര്‍ക്കുമ്പോള്‍ ശരീരത്തിന് ക്ഷീണം തോന്നാതിരിക്കുകയും അളവിലേറെ മദ്യം കഴിക്കുകയും അത് പെട്ടെന്ന് ശരീരത്തിനെ അപകടരോഗങ്ങളിലേക്ക് എത്തിക്കുമെന്നുമാണ് പഠനത്തില്‍ പറയുന്നത.്



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button