Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പ്രമേഹം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വരാതിരിക്കട്ടെ

സരിത

News added on : Saturday, March 25, 2017 3:53 PM hrs IST

Gulfmalayaly.com

കുട്ടികളെ വീടിനകത്ത് അടച്ചിട്ട് വളര്‍ത്തുന്ന രക്ഷിതാക്കള്‍ ശ്രദ്ധിക്കുക. ഭാവിയില്‍ അവര്‍ ഒരു രോഗിയാവാതിരിക്കട്ടെ. മുതിര്‍ന്ന മനുഷ്യരെ പോലെ തന്നെയാണ് കുട്ടികളുടെ ആരോഗ്യവും. അവരുടെ ശാരീരിക അഭ്യാസങ്ങളാണ് അവരുടെ ഊര്‍ജ്ജ സ്രോതസ്സ്.

രക്ഷിതാക്കള്‍ വാങ്ങി നല്‍കുന്ന കളിപ്പാട്ടങ്ങളുമായോ പുതിയ കാര്‍ട്ടൂണ്‍ പരിപാടികള്‍ കണ്ട് വീട്ടിനുള്ളില്‍ അടഞ്ഞുകൂടിയിരിക്കുന്ന കുട്ടികളെ കണ്ട് ആശ്വസിക്കേണ്ട. മിടുക്കന്‍ എന്ന് പറഞ്ഞ് അവരെ പുകഴ്‌ത്തേണ്ട. കാരണം കായികാധ്വാനത്തിന്റെ കുറവ് കുട്ടികളില്‍ ഹൃദയ സംബന്ധ രോഗങ്ങള്‍ക്കും പ്രമേഹത്തിനും ഇടയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ദിവസവും ഏറെ നേരെ കുഞ്ഞ് കളിക്കണം എന്നില്ല, എന്നാല്‍ 10 മിനുട്ടെങ്കിലും ദിവസേന ഓടിച്ചാടി, കുത്തിമറിയുന്ന കുട്ടികള്‍ക്ക് മറ്റ് കുട്ടികളേക്കാള്‍ ഈ രോഗസാധ്യതകള്‍ കുറവാകുമത്രെ. 

ടിവിക്ക് മുന്നിലിരുന്നുള്ള ആഹാരശീലം ക്രമേണ കുറച്ച് ഇല്ലാതാക്കുക, മികച്ച ഭക്ഷണം നല്‍കുക എന്നിങ്ങനെ കുഞ്ഞുങ്ങളുടെ ശരിയായ രീതിയിലുള്ള ആരോഗ്യപരിപാലത്തിന് അവര്‍ക്ക് ശാരീരികാധ്വാനവും ആവശ്യമാണ്. 

പഠിത്തം വിട്ടുള്ള കളിക്കോ കളി പൂര്‍ണമായും ഇല്ലാതാക്കിയുള്ള പഠിത്തത്തിനോ പ്രാധാന്യം കൊടുക്കാതെ ഇത് രണ്ടിനേയും ഒരുപോലെ കൊണ്ടുപോകാനുള്ള നയതന്ത്രമാണ് കുട്ടികളോട് രക്ഷിതാക്കള്‍ കാണിക്കേണ്ടത്. ഇത് കുട്ടികള്‍ക്ക് കൂടുതല്‍ പഠിക്കാനുള്ള ഉന്മേഷം നല്‍കുകയേ ചെയ്യൂ.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button