Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഇന്റര്‍നെറ്റ് ഉപയോക്താക്കളല്ലാത്ത വരിക്കാര്‍ക്ക് ഡാറ്റാ ഓഫറുമായി ബിഎസ്എന്‍എല്‍

സ്വന്തം ലേഖകന്‍

News added on : Saturday, March 25, 2017 4:42 PM hrs IST

ബിഎസ്എന്‍എല്ലിന്റെ ഉപയോക്താവാണെങ്കിലും കമ്പനിയുടെ ജിഎസ്എം ഡാറ്റാ സേവനം ഉപയോഗിക്കാത്തവര്‍ക്ക് ഡാറ്റാ ഓഫര്‍. 1 ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയ്ക്ക് പിന്തുണ നല്‍കാനും കമ്പനിയുടെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഉയര്‍ത്താനുമുള്ള പുതിയ പദ്ധതിയാണ് ബിഎസ്എന്‍എല്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇന്ത്യയിലുടനീളം ഈ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ജിയോ ഉള്‍പ്പടെയുള്ള സ്വകാര്യ മൊബൈല്‍ കമ്പനികളുമായി കിടപിടിക്കാന്‍ ആകര്‍ഷകമായ വിവിധ ഓഫറുകള്‍ ലഭ്യമാക്കി വരികയാണ് ബിഎസ്എന്‍എല്‍. ഇതിലൊന്നാണ് 339 രൂപയുടെ റീചാര്‍ജ്ജില്‍ പ്രതിദിനം 2ജിബി 3 ജി ഡാറ്റയും ബിഎസ്എന്‍എല്‍ നമ്പറിലേക്ക് സൗജന്യമായി വിളിക്കാനുള്ള സൗകര്യവും. ഈ പ്ലാന്‍ കമ്പനി ലഭ്യമാക്കിക്കഴിഞ്ഞു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മറ്റ് നെറ്റ്‌വര്‍ക്കിലേക്ക് പ്രതിദിനം 25 മിനുട്ട് സൗജന്യനിരക്കില്‍ വിളിക്കാനുള്ള അവസരവും ഇതിലൂടെ കമ്പനി ഉപഭോക്തക്കള്‍ക്ക് നല്‍കുന്നുണ്ട്. 25 മിനുട്ടിന് ശേഷമുള്ള ഓരോ മിനുട്ടിനും 25 പൈസ വീതം ഈടാക്കും.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button