Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഒരു മണി അരി കളയുമ്പോള്‍ ഓര്‍ക്കുക : അവകാശികള്‍ ഒരുപാടുണ്ട്

അനു സത്യനാഥ്

News added on : Tuesday, April 11, 2017 2:33 PM hrs IST

Gulfmalayaly.com


മൂക്കു മുട്ടെ ഭക്ഷണം കഴിച്ച് വയറു നിറഞ്ഞാലും വീണ്ടു കഴിക്കുന്ന പ്രകൃതക്കാരാണ് നമ്മളില്‍ പലരും. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുമെന്ന് മാത്രമല്ല ബാക്കി വരുന്ന ഭക്ഷണം ഒരു മടിയും കൂടാതെ വലിച്ചെറിയുന്നവരുമാണ്. വീടുകളിലാകട്ടെ വിശേഷപ്പെട്ട ചടങ്ങുകളിലാകാട്ടെ ആര്‍ഭാടവും അഹങ്കാരവും കാണിക്കാന്‍ ഭക്ഷണം ഒരുപാട് നിരത്തുന്ന സമൂഹത്തിലാണ് നമ്മള്‍. ഈ നമുക്ക് ചുറ്റുമാണ് ചെടികള്‍ ഭക്ഷണമായി കഴിച്ച് ജീവന്‍ നിലനിര്‍ത്തേണ്ട ഗതികേടുള്ളവര്‍.   നിരവധി പേര്‍ ഒരു നേരത്തെ അന്നത്തിനായി മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടേണ്ട ഗതികേടിലാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ദക്ഷിണ സുഡാനിലും  ആഫ്രിക്കയുടെ പല ഭാഗത്തും കനത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുന്നുണ്ട്. 

കടുത്ത ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന് ദക്ഷിണ സുഡാനില്‍ ആയിരങ്ങളാണ് മരണത്തിന്റെ വക്കില്‍ . ക്ഷാമം മൂലം ആശുപത്രികളും സ്‌കൂളുകളും അടച്ചു. പലരും ചെടികള്‍ ഭക്ഷണമാക്കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. 

ഒരു ദിവസം ഇത് കഴിക്കാന്‍ കിട്ടുന്നവര്‍ ഭാഗ്യവാന്മാരാണെന്ന ദുരവസ്ഥയിലാണിവര്‍. അടിയന്തരമായി ഇവിടെ ഭക്ഷണമത്തെിക്കണമെന്നാണ് സന്നദ്ധ സംഘടങ്ങളുടെ അഭ്യര്‍ഥന.

ലോകവ്യാപകമായി 10 കോടി ആളുകള്‍ പട്ടിണിയുടെ പിടിയിലാണെന്ന് യു.എന്‍. 2016ല്‍ 10.2 കോടി ആളുകള്‍ കടുത്ത പോഷകാഹാരദൗര്‍ലഭ്യം അനുഭവിച്ചതായി യു.എന്‍ പറഞ്ഞിരുന്നു. 2016ല്‍ എട്ടുകോടി ആളുകളായിരുന്നു ദുരിതമനുഭവിച്ചത്.
യമന്‍, ദക്ഷിണ സുഡാന്‍, നൈജീരിയ, സോമാലിയ എന്നീ രാജ്യങ്ങളിലെ ആഭ്യന്തരസംഘര്‍ഷവും വരള്‍ച്ചയും കാര്‍ഷികോല്‍പാദനം ചുരുങ്ങിയതുമാണ് ഈ ദാരുണാവസ്ഥക്ക് കാരണമെന്നും യു.എന്‍ വിലയിരുത്തി. അന്താരാഷ്ട്ര മാനുഷിക സഹായങ്ങള്‍ മൂലം മനുഷ്യര്‍ ജീവന്‍ നിലനിര്‍ത്തുന്നുണ്ടെങ്കിലും ഭക്ഷ്യവസ്തുക്കളുടെ അഭാവം മൂലം സ്ഥിതി ഓരോദിവസവും കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്. ഇവരുടെ ജീവന്‍ നിലനിര്‍ത്താന്‍ കൂടുതല്‍ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. കഴിഞ്ഞമാസം റുമേനിയയിലും ഫ്‌ളോറിഡയിലും രണ്ടുകോടിയിലേറെ ആളുകള്‍ പട്ടിണി മൂലം മരണത്തിന്റെ വക്കിലായിരുന്നു. ആറുമാസത്തിനിടെയുണ്ടായ രണ്ട് വരള്‍ച്ചകളാണ് അവരെ പട്ടിണിയിലാക്കിയത്. 

കഴിച്ചിട്ടും കഴിച്ചിട്ടും മതിവരാത്തവരും ബാക്കി വന്ന ഭക്ഷണം വലിച്ചെറിയുന്നവരും ചിന്തിക്കുക അത് അവര്‍ക്കും അവകാശപ്പെട്ടതാണ്. 


 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button