Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കൃത്യമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ പ്രമേഹം വിഷാദരോഗത്തിലേക്ക്

സ്വന്തം ലേഖകന്‍

News added on : Saturday, April 15, 2017 12:14 PM hrs IST

Gulfmalayaly.com

മുംബൈ : കൃത്യമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ പ്രമേഹം വിഷാദരോഗത്തിലേക്ക്. ഇന്ത്യയില്‍ രോഗങ്ങള്‍മൂലം മരിക്കുന്നവരില്‍ 50 ശതമാനത്തിന്റെയും മരണകാരണം പ്രമേഹമാണ്. അടുത്ത ഇരുപത് വര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം 120 ദശലക്ഷമായി വര്‍ധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.പ്രമേഹരോഗിക്ക് കൃത്യമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ വിഷാദരോഗത്തിലേക്ക് നയിക്കുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ജി.വി.എസ്. മൂര്‍ത്തി മുന്നറിയിപ്പ് നല്‍കി.  2011ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ ആരോഗ്യപദ്ധതിയില്‍ പ്രമേഹവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രകാരം പ്രമേഹരോഗികള്‍ക്ക് വിദഗ്ധ പരിശോധനയും ഇന്‍സുലിന്‍ അടക്കമുള്ള മരുന്നും നല്‍കും. രാജ്യത്തെ 100 ജില്ലകളിലാണ് പദ്ധതിയുള്ളത്. ഇത് 500 ജില്ലകളിലേക്ക് വികസിപ്പിക്കുമെന്നും ജീവിതശൈലി നിയന്ത്രണത്തിലൂടെയും യോഗ, ധ്യാനം എന്നിവയിലൂടെയും രോഗപ്രതിരോധം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

110 ദശലക്ഷം പ്രമേഹരോഗികളുള്ള ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 70 ദശലക്ഷം പ്രമേഹരോഗികളുണ്ട്. 















 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button