Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മോട്ടോ ജി4 പ്ലേ ഒരുങ്ങുന്നു ആന്‍ഡ്രോയിഡ് നോഗട്ട് നുണയുവാന്‍

സരിത

News added on : Sunday, April 23, 2017 1:28 PM hrs IST

Gulfmalayaly.com

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയതും ഏഴാമത്തെതുമായ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന് ഒരുങ്ങുകയാണ് മോട്ടോ ജി4 പ്ലേ. ജൂണില്‍ ആന്‍ഡ്രോയിഡ് നോഗട്ട് അപ്‌ഡേഷന്‍ ഈ മൊബൈലിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്, 

കഴിഞ്ഞ വര്‍ഷാവസാനത്തോടെ വിപണിയിലെത്തിയ സ്മാര്‍ട്‌ഫോണാണ് മോട്ടോ ജി4 പ്ലേ. പേര് സൂചിപ്പിക്കും പോലെ ഗേമിങ് പ്രേമികളെ ലക്ഷ്യം വെച്ചുള്ള ഈ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയപ്പോള്‍ ആന്‍ഡ്രോയിഡ് മാര്‍ഷ്മല്ലോ ഓപറേറ്റിങ് സിസ്റ്റമായിരുന്നു ലഭ്യമായിരുന്നത്. 

മോട്ടോ ജി4 ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ഫോണാണ് ജി4 പ്ലേ. നിലവില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണില്‍ 7,999 രൂപയ്ക്ക് ലഭിക്കുന്ന ഫോണിന്റെ സവിശേഷതകള്‍ മികച്ചതാണ്. 

അഞ്ച് ഇഞ്ച് എച്ച്ഡി ഐപിഎസ് എല്‍സിഡി ടച്ച്‌സ്‌ക്രീനുള്ള ഫോണിന് കോര്‍ണിങ് ഗോറില്ല ഗ്ലാസ് 3 സംരക്ഷണമുണ്ട്. 2 ജിബി റാം ഉള്ള ഫോണിന്റെ സ്‌റ്റോറേജ് 16ജിബിയാണ്. ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസറിന്റെ മികച്ച പെര്‍ഫോമന്‍സും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. 

8 മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 1080പിക്‌സല്‍ എച്ച്ഡി വീഡിയോയും ക്യാമറ പിന്തുണക്കും. സെല്‍ഫി പ്രേമികളെ ആകര്‍ഷിക്കാന്‍ 5 മെഗാപിക്‌സലിന്റെ ഫ്രന്റ് ക്യാമറയും ഇതിലുണ്ട്. 

വൈഫൈ, ബ്ലൂടൂത്ത് 4.1, മൈക്രോ യുഎസ്ബി പോര്‍ട്ട്, എല്‍ടിഇ മോഡം ഉള്‍പ്പടെയുള്ള കണക്റ്റിവിറ്റികളുമായാണ് ഫോണ്‍ വിപണിയിലെത്തിയത്. 2800mAh ബാറ്ററിയാണ് ഇതിന്റെ മികച്ച ഗെയിമിങ് പെര്‍ഫോമന്‍സിന് പിന്തുണ നല്‍കുന്ന മറ്റൊന്ന്. 

ജി സീരീസിലെ മറ്റ് രണ്ട് മോഡലുകളായ മോട്ടോ ജി4 പ്ലസ്, മോട്ടോ ജി4 എന്നിവയ്ക്ക് കഴിഞ്ഞ ഡിസംബറില്‍ നോഗട്ട് അപ്‌ഡേഷന്‍ ലഭിച്ചിരുന്നു. മികച്ച ബാറ്ററി ലൈഫ്, പുതിയ സെക്യൂരിറ്റി സവിശേഷതകള്‍, രണ്ട് വശങ്ങളിലായി ഒരേ സമയം രണ്ട് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യം, കൂടുതല്‍ ഇമോജി, സെറ്റിങ്‌സ് പെട്ടെന്ന് ആക്‌സസ് ചെയ്യാനും മാറ്റാനും സഹായിക്കുന്ന ക്യുക് സെറ്റിങ്‌സ് കണ്‍ട്രോള്‍സ് ഉള്‍പ്പടെയുള്ള മെച്ചപ്പെടുത്തിയ വേര്‍ഷനാണ് നോഗട്ട്.

ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള എട്ട് പുതിയ സ്മാര്‍ട്‌ഫോണുകള്‍ കൂടി ഉടന്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ട്. മോട്ടോ ഇസഡ്2, മോട്ടോ ഇസഡ്2 ഫോര്‍സ്, മോട്ടോ ഇസഡ് പ്ലേ, മോട്ടോ എക്‌സ് (2017), മോട്ടോ സി, മോട്ടോ സി പ്ലസ്, മോട്ടോ ഇ4, മോട്ടോ ഇ4 പ്ലസ് എന്നിവയാണവ. ജൂണില്‍ ഈ ഫോണുകള്‍ പുറത്തിറക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button