Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഞെരിച്ചമര്‍ത്തുന്ന സ്മാര്‍ഫോണ്‍

സ്വന്തം ലേഖകന്‍

News added on : Tuesday, May 02, 2017 1:44 PM hrs IST

Gulfmalayaly.com

കെവെള്ളയിലിട്ട് ഞെക്കാവുന്ന സ്മാര്‍ട്ട്‌ഫോണുമായി  തായ്വാന്‍ കമ്പനി എച്ച്.ടി.സി. തായ്‌പേയില്‍ മേയ് 16ന് അവതരിപ്പിക്കുന്ന 'എച്ച്.ടി.സി യു 11' ആണ് ഞെക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍. എച്ച്.ടി.സി യു 11 ന്റെ താഴ്ഭാഗത്ത് ഇരുവശത്തുമുള്ള എഡ്ജ് സെന്‍സറാണ്  കൈയുടെ ചലനങ്ങള്‍ തിരിച്ചറിഞ്ഞ് ഞെരുക്കലിനൊത്ത് പ്രവര്‍ത്തിക്കുന്നത്.

ഇരട്ട സിം, ആന്‍ഡ്രോയിഡ് 7.1 നഗറ്റ് ഒ.എസ്, 1440ഃ2560 പിക്‌സല്‍ റസലൂഷനുള്ള അഞ്ചര ഇഞ്ച് ക്യു.എച്ച്.ഡി ഡിസ്േപ്ല, സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസ് 5, 2.45 ജിഗാഹെര്‍ട്‌സ് എട്ടുകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, നാല് അല്ലെങ്കില്‍ ആറ് ജി.ബി റാം, പിന്നില്‍ 12 മെഗാപിക്‌സല്‍ സോണി കാമറ, മുന്നില്‍ 16 മെഗാപിക്‌സല്‍ കാമറ, റാമിനനുസരിച്ച് 64 അല്ലെങ്കില്‍ 128 ജി.ബി ഇേന്റണല്‍ മെമ്മറി, അതിവേഗ ചാര്‍ജിങ്ങുള്ള 3000 എം.എ.എച്ച് ബാറ്ററി, വൈ ഫൈ, ബ്ലൂടൂത്ത് 4.2, അതിവേഗ ഫോര്‍ജി എല്‍.ടി.ഇ, മുന്നില്‍ താഴെയും മുകളിലുമായി രണ്ട് സ്പീക്കറുകള്‍, ഹൈ റെസലൂഷന്‍ഫത്രീഡി ഓഡിയോ, ശബ്ദമേന്മക്ക് നാല് മൈക്രോഫോണുകള്‍ എന്നിവയാണ് യു 11െന്റ മറ്റ് സവിശേഷതകള്‍.

സാധാരണ ഫോണിന്റെ എല്ലാവരും പിടിക്കുന്ന ഭാഗമാണിത്. സൈ്വപ്, ഞെരുക്കല്‍, ടാപ്പിങ് എന്നിവയിലൂടെ അതിവേഗത്തില്‍ ആപ്പുകള്‍ തുറക്കാനും ഫോേട്ടാ എടുക്കാനും മറ്റ് ജോലികള്‍ ചെയ്യാനും ഫോണിന്റെ ലോഹ വശങ്ങളിലെ ഈ സെന്‍സറുകള്‍ അവസരമൊരുക്കും.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button