Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പഴങ്ങള്‍ കഴിച്ചശേഷം വെള്ളം കുടിക്കരുതെന്നോ?

സരിത

News added on : Thursday, May 04, 2017 6:18 AM hrs IST

Gulfmalayaly.com

ചില ഭക്ഷണങ്ങള്‍ കഴിച്ച ഉടന്‍ തന്നെ വെള്ളം കുടിക്കരുതെന്ന് പണ്ടൊക്കെ നമ്മുടെയെല്ലാം വീട്ടിലെ മുതിര്‍ന്നവര്‍ ഉപദേശിക്കുന്നത് ഓര്‍മ്മയുണ്ടോ? പഴമൊഴിയല്ലേ എന്ന് കരുതി പലതും നമ്മള്‍ മറന്ന കൂട്ടത്തില്‍ ഇതും മറന്നുപോയോ? മുതിര്‍ന്നവരുടെ ഇത്തരം ഉപദേശത്തെ എപ്പോഴും തള്ളിക്കളയണ്ട കാരണം ഇതിലല്പം കാര്യമുണ്ടെന്ന് ശാസ്ത്രവും പറയുന്നു. തണ്ണിമത്തന്‍, മസ്‌ക്‌മെലണ്‍, കക്കിരി, ഓറഞ്ച്, കൈതച്ചക്ക, മുന്തിരി, സ്‌ട്രോബെറി തുടങ്ങിയ പഴവര്‍ഗ്ഗങ്ങളെല്ലാം ജലാംശം ഏറെയുള്ളവയാണ്.

'ഉയര്‍ന്നതോതില്‍ ജലാംശം അടങ്ങിയിരിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍ കഴിച്ചയുടനെ വെള്ളം കുടിക്കരുതെന്നാണ്' വൈദ്യശാസ്ത്രവും പറയുന്നത്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളും ഉണ്ട്.

പിഎച്ച് മൂല്യത്തെ ബാധിക്കുന്നു

ഭക്ഷണം ദഹിക്കാന്‍ ശരീരത്തിന് ഒരു പ്രത്യേക പിഎച്ച് ലെവല്‍ ആവശ്യമാണ്. പൊതുവെ ജലാംശം ധാരാളം അടങ്ങിയിട്ടുള്ള പഴവര്‍ഗ്ഗങ്ങള്‍ കഴിച്ചുടനെ തന്നെ വെള്ളം കുടിക്കുമ്പോള്‍ നിശ്ചിത പിഎച്ച് ലെവലിനെ ഇത് ബാധിക്കുന്നു. കാരണം ധാരാളം ജലം ശരീരത്തിലെത്തുമ്പോള്‍ ദഹനപ്രക്രിയയിലെ പിഎച്ചിനെ നേര്‍മ്മയാക്കുകയും ദഹനം ദുര്‍ബലമാക്കുകയും ചെയ്യുമത്രേ. 

നാരിന്റേയും വെള്ളത്തിന്റേയും സാന്നിധ്യമുള്ള പപ്പായ, തണ്ണിമത്തന്‍ പോലുള്ള ഫലങ്ങള്‍ ഒഴിഞ്ഞവയറില്‍ കഴിക്കരുതെന്നും ഡോക്ടര്‍മാര്‍ പറയാറുണ്ട്. ഇതും ദഹനത്തിലെ പിഎച്ച് ലെവല്‍ നേര്‍മ്മപ്പെടുത്താന്‍ കാരണമാകും. ജലാംശം ഏറിയ ഭക്ഷണം കഴിച്ച ശേഷം വെള്ളം കുടിക്കുമ്പോള്‍ അധികമായെത്തുന്ന ജലം പിഎച്ച് പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി ദഹനപ്രക്രിയ നിന്നുപോകാന്‍ ഇടയാക്കുന്നു. അങ്ങനെ ആ ഭക്ഷണം ദഹിക്കാതെ കിടക്കുന്നു. ചില സാഹചര്യങ്ങള്‍ പോഷകസമ്പുഷ്ടമായ ഇത്തരം ഭക്ഷണം മേല്‍പറഞ്ഞ പോലെ തെറ്റായ രീതിയില്‍ കഴിക്കുമ്പോള്‍ യഥാര്‍ത്ഥ പോഷകങ്ങള്‍ ലഭിക്കാതിരിക്കുകയും പകരം വിഷകരമാകുകയും ചെയ്യും. 

വയറിളക്കത്തിന് ഇടയാക്കുന്നു

തണ്ണിമത്തന്‍, കക്കിരി പോലുള്ള ഫലങ്ങള്‍ കഴിച്ചയുടനെ വെള്ളം കുടിച്ചാല്‍ ചിലരിലത് വയറിളക്കത്തിന് ഇടയാക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ജലാംശം അടങ്ങിയ ഭക്ഷണം കഴിക്കാനുള്ള ഒരു പ്രധാന കാരണം ഇത് മലവിസര്‍ജ്ജനത്തെ സുഗമമാക്കുന്നു എന്നതാണ്. എന്നാല്‍ ജലാംശമടങ്ങിയ ഫലത്തെ കൂടാതെ അധികമായി വെള്ളം കൂടി കുടിക്കുമ്പോള്‍ മലവിസര്‍ജ്ജനപ്രക്രിയയെ അമിതമായി സുഗമമാക്കുകയും ഇത് വയറിളക്കത്തില്‍ കലാശിക്കുകയും ചെയ്യുന്നു. മലവിസര്‍ജ്ജനം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം സുഗമമാകുന്നതാണ് വയറിളക്കമായി കണക്കാക്കുന്നത്. 

ഇത്തരം പഴവര്‍ഗ്ഗങ്ങള്‍ കഴിച്ച് ഉടനെ വെള്ളം കുടിക്കാതിരിക്കുകയാണ് ഇതില്‍ നമുക്ക് ചെയ്യാനാവുന്നത്. പഴവര്‍ഗ്ഗങ്ങള്‍ കഴിച്ചശേഷം മാത്രമല്ല, ഏത് ഭക്ഷണം കഴിച്ചാലും ഏകദേശം അരമണിക്കൂര്‍ ശേഷമേ വെള്ളം കുടിക്കാവൂ എന്ന് നമ്മളില്‍ പലരും ഇതിന് മുമ്പും കേട്ടുകാണും. അതിനെല്ലാം കാരണം ഇതുതന്നെ.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button