Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ലോക തലസ്സേമിയ ദിനം; വൈവാഹിക ജീവിതത്തിന് മുമ്പ് അറിഞ്ഞിരിക്കേണ്ടത്

സരിത

News added on : Tuesday, May 09, 2017 10:11 AM hrs IST

Gulfmalayaly.com

രക്തദാനത്തിന്റെ മഹത്വം അറിയാത്തവര്‍ അറിഞ്ഞിരിക്കേണ്ട ദിനമാണ് മെയ് 8. കാരണം ലോക തലസ്സേമിയ ദിനമാണത്. എല്ലാവര്‍ഷവും മെയ് 8ന് ആഗോളതലത്തില്‍ തലസ്സേമിയ ദിനം ആചരിക്കാറുണ്ട്. എന്താണ് തലസ്സേമിയ? രക്തദാനവും തലസ്സേമിയയും തമ്മിലുള്ള ബന്ധമെന്താണ്? 

തലസ്സേമിയയുടെ തലസ്ഥാനമായി കണക്കാക്കുന്ന രാജ്യം ഇന്ത്യയാണത്രേ. ഇവിടെ വര്‍ഷവും 10,000 കുട്ടികള്‍ ഈ അസുഖവുമായാണ് ജനിക്കുന്നതെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 50 ശതമാനം പേര്‍ 20 വയസ്സിന് മുന്നേ ദാരിദ്ര്യം മൂലമോ മതിയായ ചികിത്സ ലഭിക്കാതെയോ മരിക്കാറുണ്ട്. 

ഒരു ജനിതക രക്തജന്യരോഗമാണ് തലസ്സേമിയ. രക്തത്തിലെ അരുണ രക്താണുക്കള്‍ അതിവേഗം നശിച്ചുപോകുകയും തന്മൂലം വിളര്‍ച്ച സംഭവിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. തലസ്സേമിയ രോഗത്തെ രണ്ടായി വിഭജിച്ചിരിക്കുന്നു. തലസ്സേമിയ മൈനറും തലസ്സേമിയ മേജറും. 

ഇതില്‍ അല്പം ഗുരുതരസ്വഭാവം കുറഞ്ഞ അവസ്ഥയാണ് തലസ്സേമിയ മൈനര്‍. എന്നാല്‍ തലസ്സേമിയ രോഗത്തിന്റെ ആരംഭഘട്ടമായും ഇതിനെ കണക്കാക്കാറുണ്ട്. ഇതില്‍ ക്രോമസോം ജോടികളിലൊന്ന് രോഗബാധിതമായിരിക്കും. എന്നിരുന്നാലും ഈ രോഗമുള്ളവര്‍ക്ക് സാധാരണജീവിതം നയിക്കുന്നതില്‍ പ്രശ്‌നമില്ല. ഇവര്‍ക്ക് ഇടക്കിടെ രക്തം മാറ്റേണ്ടതുമില്ല, എന്നാല്‍ അവര്‍ക്ക് ചെറുതായി വിളര്‍ച്ചയുണ്ടായിരിക്കും. ഇത് പ്രധാനമായും ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥകളിലും ശാരീരികമായി എന്തെങ്കിലും മാറ്റമുണ്ടാകുന്ന അവസ്ഥയിലുമായിരിക്കും ഉണ്ടാകുക. ഇങ്ങനെയുള്ള വ്യക്തികളില്‍ നിന്ന് അടുത്ത തലമുറയിലേക്ക് ഈ രോഗാവസ്ഥ പകരാന്‍ സാധ്യതയുണ്ട്.

തലസ്സേമിയ മേജറാണ് ഗുരുതരമായ അവസ്ഥ. ഇതില്‍ കുട്ടിയുടെ ഹീമോഗ്ലോബിന്‍ തോത് എപ്പോഴും കുറവായിരിക്കും. ഇത് ചികിത്സിക്കാതിരുന്നാല്‍ 3 മുതല്‍ അഞ്ച് വര്‍ഷം വരെയോ കുഞ്ഞ് ജീവനോടെയിരിക്കുകയുള്ളൂ. ഇവിടെ കുഞ്ഞിന് നിശ്ചിത ഇടവേളയില്‍ രക്തം മാറ്റേണ്ടതുണ്ട്. 

തലസ്സേമിയയുടെ ലക്ഷണങ്ങള്‍ 

തലസ്സേമിയ ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും പൊതുവെ കണ്ടുവരാറുള്ള ചില ലക്ഷണങ്ങള്‍ നോക്കാം.

  • ദുര്‍ബലമാകുക
  • തളര്‍ച്ച
  • അസ്ഥികള്‍ വികൃതമാകുക. പ്രത്യേകിച്ച് മുഖാസ്ഥി
  • വിളര്‍ച്ച അഥവാ മഞ്ഞനിറത്തിലുള്ള തൊലി
  • കുറഞ്ഞ വളര്‍ച്ചാനിരക്ക്
  • അസുഖങ്ങള്‍ പെട്ടെന്ന് പകരുക
  • ഇരുമ്പിന്റെ ആധിക്യം
  • ഹൃദസംബന്ധമായ പ്രശ്‌നങ്ങള്‍

ചികിത്സകള്‍

തലസ്സേമിയ അസുഖത്തിനുള്ള ചികിത്സകള്‍ അസുഖത്തിന്റെ തീവ്രതയേയും ഗൗരവത്തേയും ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് കൂടുതല്‍ ഗുരുതരമായ അസുഖമുള്ളയാള്‍ക്ക് ആവശ്യമായ ചികിത്സകള്‍:
  • രക്തം മാറ്റല്‍
  • അസ്ഥിമജ്ജ മാറ്റിവെയ്ക്കല്‍
  • മരുന്നുകള്‍ (ഇരുമ്പിന്റെ ആധിക്യം ഇല്ലാതാക്കാന്‍ പ്രത്യേകം മരുന്നുകള്‍ ലഭ്യമാണ്)
  • പിത്താശയവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ

തലസ്സേമിയ വരാതിരിക്കാന്‍ ചെയ്യാവുന്ന മാര്‍ഗ്ഗം അമ്മയാകാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ തലസ്സേമിയ പരിശോധനക്ക് വിധേയമാകുക എന്നതാണ്. ഗര്‍ഭധാരണത്തിന്റെ ആദ്യ ഘട്ടത്തിലും പരിശോധന നടത്താം. യുവതിക്ക് (അമ്മയ്ക്ക്) തലസ്സേമിയ ഉണ്ടെങ്കില്‍ ഭര്‍ത്താവിനേയും പരിശോധനക്ക് വിധേയമാക്കണം. രണ്ട് പേര്‍ക്കും തലസ്സേമിയ മൈനര്‍ ഉണ്ടെങ്കില്‍ ഭ്രൂണപരിശോധന നിര്‍ബന്ധമായും ചെയ്തിരിക്കണം. ഭ്രൂണത്തിന് തലസ്സേമിയ മേജര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഗര്‍ഭം അലസിപ്പിക്കല്‍ പോലുള്ള നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത. 

ബോളിവുഡ് താരചക്രവര്‍ത്തി അമിതാഭ് ബച്ചന്‍ തലസ്സേമിയ മൈനര്‍ രോഗിയാണ്. എന്നാല്‍ ആദ്യത്തെ കുഞ്ഞ് പിറന്ന ശേഷമാണ് തലസ്സേമിയ മൈനര്‍ ആണെന്ന കാര്യം ബിഗ് ബി അറിയുന്നതത്രെ. എന്നാല്‍ ഭാര്യ ജയ ബച്ചന്‍ അസുഖമില്ലാത്തയാളായിരുന്നതുകൊണ്ട് ഇത് മക്കളിലേക്ക് പടര്‍ന്നില്ല. ബോളിവുഡ് താരം അമിഷ പാട്ടീലും തലസ്സേമിയ മൈനര്‍ ആണ്.

തലസ്സേമിയ മൈനര്‍ ബാധിതനായ വ്യക്തി വിവാഹം ചെയ്യുന്നതിന് മുമ്പ് പങ്കാളിയാകാന്‍ പോകുന്നയാളും തലസ്സേമിയ ബാധിതയാണോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം രണ്ടുപേരും തലസ്സേമിയ ഉള്ളവരാണെങ്കില്‍ അത് കുഞ്ഞിലേക്കും പകരും. തലസ്സേമിയ അവബോധം സൃഷ്ടിക്കുകയെന്നതും ഇത് മറ്റുള്ളവരിലേക്ക് പകരാതിരിക്കലും ആണ് നമ്മള്‍ ചെയ്യേണ്ടത്. രക്തദാനത്തിന്റെ മഹത്വവും നമ്മള്‍ ഈ സാഹചര്യത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. കാരണം രക്തം മാറ്റുകയെന്നത് ഇവരുടെ ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. 







 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button