Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഫിറ്റ്‌നസ് പ്രേമികള്‍ക്ക് 2,000 രൂപ മുടക്കി ലെനോവോ സ്മാര്‍ട് ബാന്‍ഡ് സ്വന്തമാക്കാം

സരിത

News added on : Tuesday, May 09, 2017 10:23 AM hrs IST

Gulfmalayaly.com

ലെനോവോയുടെ ഏറ്റവും പുതിയ ഉത്പന്നമാണ് സ്മാര്‍ട് ബാന്‍ഡ് എച്ച്ഡബ്ല്യു01. ഫിറ്റ്‌നസ് പ്രേമികള്‍ ആഗ്രഹിക്കുന്ന ഈ ആക്റ്റിവിറ്റി ട്രാക്കര്‍ 1,999 രൂപയ്ക്കാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ഫഌപ്കാര്‍ട്ട് വഴി മാത്രമേ നിലവില്‍ ഈ ഉത്പന്നം ലഭിക്കുകയുള്ളൂ. 

സിലിക്കണ്‍ സ്ട്രാപ്പുള്ള ബാന്‍ഡ് വാട്ടര്‍, ഡസ്റ്റ് പ്രൂഫ് സവിശേഷതകളോടെയാണ് എത്തുന്നത്. 0.91 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് ബാന്‍ഡിന്റേത്. സ്മാര്‍ട്‌ഫോണുമായി പെയര്‍ ചെയ്താല്‍ ടെക്സ്റ്റ്, കാള്‍സ്, സോഷ്യല്‍ മീഡിയ നോട്ടിഫിക്കേഷന്‍സ്  എന്നിവ ബാന്‍ഡിലൂടെ പ്രയോജനപ്പെടുത്താം. 

എത്ര ദൂരം നടന്നു, എത്ര കാലറി കുറച്ചു (ബേണ്‍ ചെയ്യുക), ഹൃദയമിടിപ്പ് നിരക്ക് നിരീക്ഷിക്കാനുള്ള സൗകര്യം തുടങ്ങി മിക്ക ആക്റ്റിവിറ്റി ട്രാക്കര്‍ സവിശേഷതകളും ഇതിലുണ്ട്. ഇതിലെ ആന്റി സ്ലെപ്റ്റ് അലാറം പരിധിയിലേറെ ഉറങ്ങിയാല്‍ അലാറമായി പ്രവര്‍ത്തിച്ച് ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തുന്നു. 

85mAh ബാറ്ററിയാണ് ഇതിന്റേത്. ഒരു ചാര്‍ജ്ജില്‍ 5 ദിവസം വരെ ബാന്‍ഡ് ആക്റ്റീവായിരിക്കും. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളെ പിന്തുണക്കുന്നതാണ് ബാന്‍ഡ് എന്നും കമ്പനി വ്യക്തമാക്കുന്നു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button