Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

തൃപ്തികരമല്ലാത്ത തൊഴില്‍സാഹചര്യം ജീവനക്കാരില്‍ മാനസികസംഘര്‍ഷം ഉണ്ടാക്കുന്നു

സ്വന്തം ലേഖകന്‍

News added on : Monday, October 16, 2017 12:07 PM hrs IST

Gulfmalayaly.com

തൃപ്തികരമല്ലാത്ത തൊഴില്‍സാഹചര്യംജീവനക്കാരില്‍ മാനസികസംഘര്‍ഷം ഉണ്ടാക്കുന്നു. തൊഴിലിടങ്ങളില്‍ അഞ്ചില്‍ ഒരാള്‍ക്കുവീതം മാനസികാരോഗ്യപ്രശ്‌നം ഉണ്ടെന്നാണ് കണക്ക്. സ്വകാര്യമേഖലയിലും പൊതുമേഖലയിലും ഇതുതന്നെ സ്ഥിതി. തൊഴിലിന്റെ സ്വഭാവം, തൊഴില്‍സ്ഥലത്തെ പ്രത്യേക സാഹചര്യം എല്ലാംതന്നെ ഇതിനുള്ള കാരണമാണ്. തൃപ്തികരമല്ലാത്ത തൊഴില്‍സാഹചര്യംജീവനക്കാരില്‍ മാനസികസംഘര്‍ഷം ഉണ്ടാക്കുന്നു. വിഷാദരോഗവും അമിതമായ ഉല്‍ക്കണ്ഠകളുമാണ് തൊഴിലിടങ്ങളിലെ പ്രധാന മാനസികാരോഗ്യപ്രശ്‌നങ്ങള്‍. ആഗോളാടിസ്ഥാനത്തില്‍ 300 ദശലക്ഷംപേര്‍ വിഷാദരോഗത്തിനും 260 ദശലക്ഷംപേര്‍ ഉല്‍ക്കണ്ഠാരോഗത്തിനും അടിപ്പെട്ടിരിക്കുന്നു. ഈ രണ്ട് രോഗാവസ്ഥകളും ഒരേസമയം അനുഭവിക്കുന്നവരുമുണ്ട്. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദുരുപയോഗമാണ് തൊഴിലിടങ്ങളിലെ മറ്റൊരു പ്രധാന ആരോഗ്യപ്രശ്‌നം. ഇവയെല്ലാംതന്നെ വൈകല്യങ്ങള്‍ക്കുള്ള കാരണങ്ങളുമാണ്.  'തൊഴിലിടങ്ങളിലെ മാനസികാരോഗ്യം' എന്ന വിഷയം ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യദിനത്തിന്റെ ചര്‍ച്ചാവിഷയമായത്. വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് എന്ന സംഘടനയുടെയും ലോകാരോഗ്യ സംഘടനയുടെയും സംയുക്താഭിമുഖ്യത്തില്‍ 1992 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ പത്തിന് ലോക മാനസികാരോഗ്യദിനമായി ആചരിച്ചുവരുന്നു. ജീവനക്കാരുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമുതകുന്ന തൊഴില്‍സാഹചര്യം, ജീവനക്കാരുടെയും തൊഴിലുടമകളുടെയും കൂട്ടായ ശ്രമത്തിലൂടെ നടപ്പാക്കുന്ന സ്ഥലങ്ങളാണ് ആരോഗ്യപരമായ തൊഴിലിടങ്ങള്‍. കൃഷിയിടങ്ങള്‍ക്കും വ്യവസായസ്ഥാപനങ്ങള്‍ക്കും സാങ്കേതികമേഖലകള്‍ക്കുമെല്ലാം ഇത് ബാധകമാണ്.

ലഭ്യമായ തൊഴില്‍സാഹചര്യങ്ങളില്‍ ജീവനക്കാരുടെ മാനസികാരോഗ്യം എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് തൊഴിലാളികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും ആവശ്യമായ ബോധവല്‍ക്കരണം നടത്തുക, തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍ അവിടത്തെ ജീവനക്കാരെക്കൂടി സഹകരിപ്പിക്കുക, മാനസികപിരിമുറുക്കം ലഘൂകരിക്കുന്നതിനുതകുന്ന യോഗയും മറ്റും ചെയ്യാനുള്ള സൌകര്യം ഏര്‍പ്പെടുത്തുക എന്നിവയാണ് ഇതിനെ നേരിടാനുള്ള ചില മാര്‍ഗങ്ങള്‍.













 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button