Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പെണ്ണ് വെറും പെണ്ണല്ല

അനു സത്യനാഥ്‌

News added on : Monday, November 06, 2017 12:43 PM hrs IST

Gulfmalayaly.com'ഒരാണിനെ അടുത്തറിഞ്ഞാല്‍ മാറിക്കോളും', 'നീ ഒരു പെണ്ണാണ് വെറും പെണ്ണ്'  തുടങ്ങി തീയ്യറ്ററുകളില്‍ കൈയടി നേടിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ സിനിമകളാണ് മലയാളത്തില്‍ മിക്കതും. ചലച്ചിത്രം സമൂഹത്തിന്റെ കണ്ണാടി എന്നാണ് വെപ്പ്. എന്നാല്‍ സമൂഹത്തെ സ്വാധീനിക്കാന്‍ കഴിവുള്ള മാധ്യമം എന്ന നിലയ്ക്ക് സ്ത്രീകളോടുള്ള സമീപനത്തിന് ഇന്നും സിനിമയില്‍ മാറ്റം വന്നിട്ടില്ല. 

പശ്ചാത്തല സംഗീതവും സ്‌ലോ മോഷനിലെ നടന്നു വരവും നായകന്മാര്‍ക്ക് മാറ്റുകൂട്ടുമ്പോള്‍ മിക്കപോഴും നായികമാര്‍ തല്ലി ശൗര്യം തീര്‍ക്കാനുള്ള കഥാപാത്രങ്ങളാണ്.

'വെള്ളമടിച്ച് കോണ്‍തിരിഞ്ഞ് പാതിരായ്ക്ക് വീട്ടില്‍ വന്നുകേറുമ്പോള്‍ ചെരുപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും...' എന്നു തുടങ്ങുന്ന ലാലേട്ടന്റെ നരസിംഹം സിനിമയില്‍ നായികയെ പ്രെപോസ് ചെയ്യുന്ന സീനുണ്ട്. സ്ത്രീ വിരുദ്ധ പരാമര്‍ശം  ഉള്‍ക്കൊള്ളുന്ന ഇത്തരം സംഭാഷണങ്ങള്‍ക്ക് ഇന്നും വന്‍ കൈയ്യടിയാണ്. ചോക്ലേറ്റ് എന്ന സിനിമയില്‍ 'ഞാനൊന്നു അറിഞ്ഞു വിളയാടിയാല്‍ പിന്നെ പത്തുമാസം എടുക്കും എഴുന്നേറ്റു നടക്കാന്‍ എന്ന് നായികയോട് പറയുന്ന നായകന്റെ വീരവാദത്തിനും കൈയടിക്ക് കുറവൊന്നുമില്ല. സിനമയില്‍ മാത്രമല്ല സിനിമ പ്രവര്‍ത്തകരുടെ ഇടയില്‍ നടക്കുന്ന അടിച്ചമര്‍ത്തലുകളും ചെറുതല്ല.

സിനിമയിലുള്ള പലതും സമൂഹത്തിനെ സ്വാധീനിക്കുന്ന പോലെ സമൂഹത്തിലെ പലതും സിനിമ ചിത്രീകരിക്കാറുമുണ്ട്. സിനിമ താരങ്ങളുടെ തമ്മിലടിയും മേല്‍ക്കോയ്മക്കായി വിലങ്ങു നില്‍ക്കുന്നവരെ ഇല്ലാതാക്കലും അതൊരു സ്ത്രീയാണെങ്കില്‍ പീഡിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുക വരെ ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മള്‍. മലയാള സിനിമ ചരിത്രം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്ത്രീകള്‍ക്കായി ഒരു സംഘടന രൂപികരിക്കാന്‍ ഒരുനടി പീഡിപ്പിക്കപ്പെട്ട്് നാടും നാട്ടുകാരും കൊണ്ടാടേണ്ടി വന്നു. സിനിമ തുടങ്ങിയ കാലം തൊട്ട് സമാനമായ നിരവധി പീഡനങ്ങള്‍ സ്ത്രീകള്‍ നേരിട്ടിട്ടുണ്ടെങ്കിലും അത് പുറത്തു വരുന്നതും അവര്‍ക്കൊപ്പം എണ്ണമറ്റാത്ത സിനിമ സ്ത്രീപ്രവര്‍ത്തകര്‍ ഒപ്പം നില്‍ക്കുന്നതും ഇതാദ്യം. ഇത്തരം ആണ്‍മേല്‍ക്കോയ്മക്കെതിരെയും സ്ത്രീകളോടുള്ള അനീതിക്കെതിരെയും ഇപ്പോഴെങ്കിലും ശബ്ദമുയര്‍ത്താന്‍ സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കായതില്‍ അഭിമാനിക്കാം. അമ്മ പോലുള്ള സിനിമ സംഘടനകളില്‍ അച്ഛന്മാരാണിപ്പോഴും. നാടുനടുക്കിയ സംഭവം നടന്നിട്ടും അമ്മ അവനൊപ്പമായിരുന്നു. ഈ സാഹചര്യത്തിലാണ്  സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇത്തരത്തിലൊരു സംഘടനയ്ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്. 

വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്നാണ് സംഘടനയ്ക്ക് പേര്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് സ്ത്രീകള്‍ക്ക് ഇത്തരത്തിലൊരു സംഘടന വന്നിരിക്കുന്നത്. നടിമാര്‍ മാത്രമല്ല സിനിമയിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളും ഇതില്‍ അംഗങ്ങളാണ്. വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ ഈ സംഘടനാ സിനിമ മേഖലയ്ക്ക്് അഭിമാനകരം. സിനിമയ്ക്ക് പുറത്തുള്ള ഈ സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്തമല്ല അകത്തും.

സിനിമാ രംഗം സാങ്കേതിക വിദ്യയിലും കുറേയേറെ മുന്‍പിലെത്തിയെങ്കിലും നായികമാരെ പീഡിപ്പിക്കാനും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ശൈലി ഇന്നും മലയാള സിനിമയില്‍ തുടരുകയാണ്. സ്ത്രീകളെ കാണുന്ന ക്യാമറ കണ്ണുകള്‍ക്ക് മാറ്റമൊന്നുമില്ല.

സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കി എടുത്തു എന്നു പറയപ്പെടുന്ന സിനിമകളും മലയാളത്തിലുണ്ടെങ്കിലും പലതും സ്ത്രീവിരുദ്ധതയുടെ അങ്ങേ അറ്റമാണ്. 

ഈ അടുത്തിറങ്ങിയ ലാല്‍ ജോസ് സംവിധാനം ചെയത 'നീന' പോലുള്ള സിനിമകള്‍ ഇതിനുദ്ദാഹരണങ്ങളാണ്. മുടി പറ്റിച്ചുവെട്ടി ജീന്‍സും ഷര്‍ട്ടുമിട്ട് കൈയിലൊരു മദ്യകുപ്പിയും ഊതി വലിക്കാന്‍ സിഗരറ്റുമായാല്‍ സ്ത്രീപക്ഷ സിനിമയാണെന്നാണ് പൊതുധാരണ.

പഴയക്കാലങ്ങളിലും നിരവധി സ്ത്രീപക്ഷ സിനിമകള്‍ പുറത്തിറങ്ങിയുട്ടുണ്ടെങ്കിലും സിനിമയുടെ ക്ലൈമാക്‌സില്‍ എല്ലാം പൊറുത്ത് നായകന്റെ അടിയും വാങ്ങി എല്ലാത്തിനോടും പൊരുത്തപ്പെട്ടുപോകുന്ന സിനിമകളാണ് പലതും. 

ഇന്ന്  സംവിധായകരും തിരക്കഥാകൃത്തുകളും ക്യാമറാ പേര്‍സണും സ്ത്രീകളായിരുന്നിട്ടും കാതലുള്ള സ്ത്രീപക്ഷ സിനിമ മലയാളസിനിമയ്ക്ക് അന്യമാണ്.

സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്ന സമൂഹമാണ് നമുക്ക് മുന്നില്‍ ഇന്നുള്ളത്. സിനിമയിലെ സംഭാഷണങ്ങളും ആക്ഷന്‍ സീനുകളും വസ്ത്രധാരണ ശൈലിയും അതേപടി പകര്‍ത്തുന്ന കാണികളുടെ മുന്നില്‍, സ്ത്രീകളെ ചിത്രീകരിക്കുന്ന രീതിയില്‍ സിനിമ മാറ്റം വരുതേണ്ടതുണ്ട്.

സ്ത്രീ പുരുഷനെ പോലെ പ്രവര്‍ത്തിക്കുന്നതല്ല സ്ത്രീയ്ക്ക് സ്ത്രീയായി വ്യക്തിത്വം നല്‍കുന്ന മലയാള സിനിമകളുടെ കടന്നുവരവാണ് ഇനി വേണ്ടത്. 

സ്ത്രീകള്‍ക്കെതിരെയുള്ള അനീതിയും ആക്രമവും കൂടി വരുന്ന കാലത്ത് സിനിമയിലും സ്ത്രീകളോട് അവസ്ഥ വ്യത്യസ്തമല്ല. സിനിമ കണ്ട് സമൂഹം ഒന്നടങ്കം മാറിമറയും എന്നല്ല, ഒരുപരിധി വരെ സിനിമയ്ക്കും സമൂഹത്തെ സ്വാധിനിക്കാന്‍ കഴിയും എന്നതിനാല്‍ സ്ത്രീകളോടുള്ള സിനിമയുടെ സമീപനം മാറേണ്ടതാണ്.
 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button