ഫ്ലാഷ് ന്യൂസ്‌
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : മീരാ കുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി             കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയില്ല : കുബ്‌ളെ            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    ഗള്‍ഫ്‌ വിശേഷങ്ങള്‍    

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍


ദോഹ : കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍. അവധിയാഘോഷിക്കാനായി സ്വദേശങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളുടെ തിരക്ക് കണക്കിലെടുത്ത് ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചതായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു.

ദോഹയില്‍നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഈദുല്‍ ഫിത്തര്‍ ദിനമായ ശനിയാഴ്ച മുതല്‍ ജൂലൈ എട്ട് വരെ എയര്‍ ......

തുടര്‍ന്നു വായിക്കുക ...

പ്രാദേശിക ബാങ്കുകള്‍ക്ക് പിന്തുണ നല്‍കി ഖത്തര്‍

ദോഹ : പ്രാദേശിക ബാങ്കുകള്‍ക്ക് പിന്തുണ നല്‍കി ഖത്തര്‍. അയല്‍രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധത്തെത്തുടര്‍ന്ന് രാജ്യത്തെ പ്രാദേശികബാങ്കുകളില്‍ നിന്ന് വിദേശകമ്പനികള്‍ നിക്ഷേപം പിന്‍വലിച്ചാല്‍ ബാങ്കുകള്‍ക്ക് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്ന് ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ക്യു.എഫ്.സി.).

ഉപരോധരാജ്യങ്ങള്‍ താമസിയാതെ ഈ നിക്ഷേപം പിന്‍വലിച്ചേക്കും. നിലവിലെ ......

തുടര്‍ന്നു വായിക്കുക ...

പെരുന്നാള്‍ : ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ ഒരുക്കിയേക്കും


ദോഹ : പെരുന്നാള്‍ അവധിയെ തുടര്‍ന്ന ്ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ ഒരുക്കിയേക്കും. അവധിയെത്തുടര്‍ന്ന് നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തിയേക്കുമെന്ന് സൂചന.  അധികവിമാനങ്ങള്‍ അനുവദിക്കണമെന്ന കാര്യം ഇന്ത്യന്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്റെ ......

തുടര്‍ന്നു വായിക്കുക ...

റമദാന്‍ മാസത്തില്‍ വാഹനാപകടം കുറവെന്ന് കണക്ക്


ദോഹ : റമദാന്‍ മാസത്തില്‍ വാഹനാപകടം കുറവെന്ന് കണക്ക്. റമദാന്‍ മാസം ഇത് വരെ വാഹനപകടങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ട്രാഫിക് വിഭാഗം ബോധവല്‍ക്കരണ വിഭാഗം മേധാവി കേണല്‍ മുഹമ്മദ് റാദി അല്‍ഹാജിരി വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളേക്കാള്‍ 60 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്തിെന്റ ഏത് ഭാഗത്തായാലും ട്രാഫിക് വകുപ്പിെന്റ സേവനം ഏതൊരാള്‍ക്കും ലഭ്യമാക്കാനുള്ള ......

തുടര്‍ന്നു വായിക്കുക ...

ഖത്തറിനോട് സ്വരം കടുപ്പിച്ച് ബഹ്‌റൈന്‍


ദോഹ : ഖത്തറിനോട് സ്വരം കടുപ്പിച്ച് ബഹ്‌റൈന്‍. ഐ.എസ്.ഭീകരര്‍ക്കുനേരേ യു.എസ്. നാവികസേനയുമായി ചേര്‍ന്ന് പോരാടുന്ന ഖത്തര്‍സേന 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് ബഹ്റൈനിന്റെ അന്ത്യശാസന. ബഹ്റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എസ്. നേവല്‍ഫോഴ്സ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവിക്ക് ബഹ്റൈന്‍ ഇതുസംബന്ധിച്ച നിര്‍േദശം നല്‍കിയതായാണ് വിവരം. 

സൗദി അറേബ്യയുടെ ......

തുടര്‍ന്നു വായിക്കുക ...

മൂന്നാം അന്താരാഷ്ട്ര യോഗദിനമാചരിച്ചു


സൗദി : അറബ് യോഗ ഫൗണ്ടേഷന്റെയും ജനറല്‍ സ്‌പോര്‍സ് അതോറിറ്റിയുടെയും സഹകരണത്തോടെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മൂന്നാം അന്താരാഷ്ട്ര യോഗ ദിനമാചരിച്ചു.

സൗദി സ്വദേശികളും വിദേശികളും ഇന്ത്യക്കാരുമടക്കം ആയിരത്തിലധികം ആളുകള്‍ പങ്കെടുത്തു. സൗദി സ്‌പോര്‍സ് അതോറിറ്റിയുടെ ഹായിഫ അല്‍സബാബ് ആണ് പരിപാടി ആസൂത്രണം ചെയ്തത്. 

കോണ്‍സുലേറ്റ് ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ് ചടങ്ങ് ......

തുടര്‍ന്നു വായിക്കുക ...

കേളി സനയ്യ അര്‍ബയീന്‍ ഏരിയ ഇഫ്താര്‍ സംഘടിപ്പിച്ചു


റിയാദ് : കേളി കലാ സാംസ്‌കാരിക വേദി സനയ്യ അര്‍ബയീന്‍് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. സനയ്യ അര്‍ബയീന്‍ പ്രദേശത്തെ കേളി അംഗങ്ങളും കുടുംബാഗങ്ങളും മറ്റു പ്രവാസി മലയാളികളും ഉള്‍പ്പടെ സമൂഹത്തിലെ നാനാ തുറകളിലുള്ള നൂറുകണക്കിനാളുകള്‍ ഇഫ്താറില്‍ പങ്കെടുത്തു. ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ സത്യബാബു, ഏരിയ സെക്രട്ടറി ......

തുടര്‍ന്നു വായിക്കുക ...

കേളി മലാസ് ഏരിയ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു


റിയാദ് : കേളി കലാ സാംസ്‌കാരിക വേദി മലാസ്് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒറുബ ടെന്റ് പാര്‍ക്കില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ബഹുജന പങ്കാളിത്തവും സംഘടനാ മികവുംകൊണ്ട് ശ്രദ്ധേയമായ സമൂഹനോമ്പുതുറയില്‍ മലാസ് പ്രദേശത്തെ കേളി അംഗങ്ങളും കുടുംബാഗങ്ങളും മറ്റു പ്രവാസി മലയാളികളും കൂടാതെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിവിധ രാജ്യങ്ങളില്‍ ......

തുടര്‍ന്നു വായിക്കുക ...

വിശ്വാസികള്‍ക്ക് നോമ്പുതുറ ഒരുക്കി മലയാളി വിദ്യാര്‍ത്ഥികള്‍


മക്ക : വിശ്വാസികള്‍ക്ക് നോമ്പുതുറ ഒരുക്കി മലയാളി വിദ്യാര്‍ത്ഥികള്‍. മക്കയിലെ മസ്ജിദുല്‍ ഹറാമിലെത്തുന്ന വിശ്വാസികള്‍ക്ക് നോമ്പുതുറ വിഭവങ്ങളൊരുക്കി മാതൃകയാകുകയാണ് ഒരു കൂട്ടം മലയാളി വിദ്യാര്‍ഥികള്‍. സ്റ്റുഡന്‍സ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഇവര്‍ അവധിക്കാലം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചത്. ഹറമിലേക്കുള്ള വഴിയിലാണ് പ്രധാനമായും ഇത്ഫാര്‍ കിറ്റുകള്‍ ......

തുടര്‍ന്നു വായിക്കുക ...

മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ കിരീടവകാശി


റിയാദ് : മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ കിരീടവകാശി. സൗദി കിരീടവകാശിയായിരുന്ന മുഹമ്മദ് ബിന്‍ നായിഫിനെ തത്സ്ഥാനത്ത് നിന്ന് നീക്കി. പകരം സല്‍മാന്‍ രാജാവിന്റെ മകനും  ഉപകിരീടവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടവകാശിയായി നിയമിച്ചു. 

സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. 31 കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നിലവില്‍ സൗദി പ്രതിരോധ ......

തുടര്‍ന്നു വായിക്കുക ...

തൊഴിലാളികള്‍ക്ക് സ്‌നേഹവിരുന്നൊരുക്കി കേളി ന്യൂസനയ്യ ഏരിയ ജനകീയ ഇഫ്താര്‍ സംഗമം


റിയാദ് :റിയാദിലെ ഏവും വലിയ തൊഴില്‍ മേഖലയായ ന്യൂസനയ്യയിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് സ്‌നേഹവിരുന്നൊരുക്കി കേളി ന്യൂസനയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കേളി ആദ്യമായാണ് ന്യൂസനയ്യയിലെ തൊഴില്‍ മേഖലയില്‍ വിപുലമായ രീതിയില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. വൃതാനുഷ്ഠാനത്തിന്റെ നിറവില്‍ സ്‌നേഹത്തിന്റെയും ......

തുടര്‍ന്നു വായിക്കുക ...

സൗദിയിലേക്കുള്ള റിക്രൂട്ടിങിന് വിസ അനുവദിക്കുന്നത് കുറഞ്ഞതായി കണക്ക്


റിയാദ് : സൗദിയിലേക്കുള്ള റിക്രൂട്ടിങിന് വിസ അനുവദിക്കുന്നത് കുറഞ്ഞതായി കണക്ക്. സൗദി സ്വകാര്യ മേഖലയിലേക്ക് വിദേശത്തുനിന്നുള്ള റിക്രൂട്ടിങിന് വിസ അനുവദിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം 29 ശതമാനം കുറവു വന്നതായി തൊഴില്‍, സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിെന്റ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യം നടപ്പാക്കിവരുന്ന ഊര്‍ജിത സ്വദേശിവത്കരണത്തിെന്റ ഭാഗമായാണ് വിസ ......

തുടര്‍ന്നു വായിക്കുക ...

കേളി അല്‍ഖര്‍ജ് ഏരിയ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു


റിയാദ് : കേളി കലാ സാംസ്‌കാരിക വേദി അല്‍ഖജ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ബഹുജന പങ്കാളിത്തവും സംഘടനാ മികവുംകൊണ്ട് ശ്രദ്ധേയമായ സമൂഹനോമ്പുതുറയില്‍ മലയാളികളെ കൂടാതെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പടെ സമൂഹത്തിലെ നാനാ തുറകളിലുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ......

തുടര്‍ന്നു വായിക്കുക ...

യുഎഇയില്‍ വാട്‌സ് ആപ്പ് കോളിന് സൗകര്യമായി

ദുബൈ : യുഎയില്‍ വാട്‌സ് ആപ്പ് കോളിന് സൗകര്യമായി. പെരുന്നാള്‍ സന്തോഷമായി യു.എ.യില്‍ വാട്സ് ആപ്പ് കോളിന് സൗകര്യമായതായി അനുഭവസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നാട്ടിലേക്കും തിരിച്ചും വ്യാഴാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് വിഡോയോയിലൂടെയും ഫോണിലൂടെയും സാംസാരിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സേവന ......

തുടര്‍ന്നു വായിക്കുക ...

പൊതുഗതാഗത സേവനങ്ങളുടെ സമയക്രമം മാറ്റിദുബായ് : പൊതുഗതാഗത സേവനങ്ങളുടെ സമയക്രമം മാറ്റി. ഈദ് അവധിദിനങ്ങളില്‍ ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ(ആര്‍.ടി.എ.) പൊതു ഗതാഗതസേവനങ്ങളുടെ മാറിയ സമയക്രമംപ്രഖ്യാപിച്ചു. ആര്‍.ടി.എ. കസ്റ്റമര്‍സര്‍വീസ് സെന്ററുകള്‍ ഈദ് ദിനങ്ങളില്‍ പ്രവര്‍ത്തിക്കില്ല. ശനിയാഴ്ച മുതല്‍ ജൂണ്‍ 27 ചൊവ്വാഴ്ച വരെ ദുബായില്‍ പാര്‍ക്കിങ് നിരക്ക് ഈടാക്കില്ല. തിങ്കളാഴ്ചയാണ് ......

തുടര്‍ന്നു വായിക്കുക ...

പെരുന്നാളിനെ വരവേല്‍ക്കാന്‍ ദുബായ് തയ്യാര്‍


ദുബൈ : പെരുന്നാളിനെ വരവേല്‍ക്കാന്‍ ദുബായ് തയ്യാര്‍. വൈവിധ്യമാര്‍ന്ന പരിപാടികളും സമ്മാനങ്ങളുമായി ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ദുബൈ ഒരുങ്ങി. 

അറബ് ഗായകരായ മജീദ് അല്‍ മുഹന്ദിസ്, മുഹമ്മദ് അല്‍ ഷെഹി എന്നിവരുടെ സംഗീതവിരുന്ന്, വിവിധ മാളുകളില്‍ നടക്കുന്ന  കുടുംബ വിനോദ പരിപാടികള്‍, സമ്മാന പദ്ധതികള്‍ തുടങ്ങിയവയാണ് ഈദ് ഇന്‍ ദുബൈഫഈദുല്‍ ഫിത്വര്‍ പരിപാടിയിലെ മുഖ്യ ......

തുടര്‍ന്നു വായിക്കുക ...

ഐ.എ.എസില്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു


ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് യോഗാദിനാചരണ പരിപാടി സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഹാളില്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം ഉദ്ഘാടനം ചെയ്തു. യോഗ ഗുരു മാധവന്‍, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ബിജു സോമ3 സ്വാഗതവും ട്രഷറര്‍ വി.നാരായണന്‍ നായര്‍ നന്ദിയും ......

തുടര്‍ന്നു വായിക്കുക ...

വേനലവധി സ്‌കൂളുകള്‍ അടയ്ക്കുന്നു ;വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു


ഷാര്‍ജ : വേനലവധി സ്‌കൂളുകള്‍ അടയ്ക്കുന്നതിനൊപ്പം നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കുതിക്കുന്നു. യു.എ.ഇ.യിലെ സ്‌കൂളുകള്‍ വേനലവധിക്ക് അടയ്ച്ചു തുടങ്ങിയിരിക്കുന്നു.

ഈ വര്‍ഷത്തെ പ്രത്യേകത കുട്ടികള്‍ക്ക് കൂടുതല്‍ വേനലവധി ദിനങ്ങള്‍ ലഭിക്കുമെന്നതാണ്. വലിയ പെരുന്നാളും ഓണവും കഴിഞ്ഞ് സെപ്റ്റംബര്‍ പത്തിനാണ് ഇനി സ്‌കൂളുകള്‍ തുറക്കുന്നത്. അധ്യാപകരും മറ്റുജീവനക്കാരും ......

തുടര്‍ന്നു വായിക്കുക ...

പറക്കും കാറുമായി ദുബായ്


ദുബായ് : പറക്കും കാറുമായി ദുബായ്. ദുബായിയുടെ ആകാശവീഥികള്‍ സ്വന്തമാക്കാന്‍ പറക്കുംടാക്‌സികള്‍ സജ്ജമായിക്കഴിഞ്ഞു. ഡ്രൈവറില്ലാതെ പറക്കുന്ന ഈ ടാക്‌സികളുടെ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും കൂടുതല്‍ മികവുറ്റതാക്കാനാണ്  പരീക്ഷണപ്പറക്കല്‍ വൈകിച്ചത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന, വന്‍ സുരക്ഷാ ക്രമീകരണങ്ങളോടുകൂടിയുള്ള ഓട്ടോണോമസ് എയര്‍ടാക്‌സി (എ.എ.ടി.) ......

തുടര്‍ന്നു വായിക്കുക ...

നയം മാറ്റിയില്ലെങ്കില്‍ ഖത്തര്‍ ഉപരോധം നീളുമെന്ന് യുഎഇ


ദുബായ് : നയം മാറ്റിയില്ലെങ്കില്‍ ഖത്തര്‍ ഉപരോധം നീളുമെന്ന് യുഎഇ.  വികലമായ രാഷ്ട്രീയവീക്ഷണം മൂലം ഒറ്റപ്പെടാനാണ് ഖത്തര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെ തുടരട്ടെ. ഖത്തറിനെതിരെയുള്ള പരാതികളുടെ പട്ടിക അറബ് രാജ്യങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അതോടെ നിഷേധ മനോഭാവത്തില്‍നിന്ന് ഖത്തറിന് പുറത്തുവരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിന്റെ മധ്യസ്ഥശ്രമങ്ങള്‍ ......

തുടര്‍ന്നു വായിക്കുക ...

നയതന്ത്രബന്ധം ശക്തിപെടുത്താന്‍ ഇറാഖ് പ്രധാനമന്ത്രി കുവൈത്തില്‍


കുവൈത്ത് സിറ്റി : നയതന്ത്രബന്ധം ശക്തിപെടുത്താന്‍ ഇറാഖ് പ്രധാനമന്ത്രി കുവൈത്തില്‍. ഹ്രസ്വസന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ബയാന്‍ പാലസില്‍ കുവൈത്ത് അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയെ സന്ദര്‍ശിച്ച്,  മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.

നയതന്ത്രബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ഇരുനേതാക്കളും ......

തുടര്‍ന്നു വായിക്കുക ...

നിലാവ് ഇഫ്താര്‍ സംഗമം നടത്തി


അബ്ബാസിയ : കുവൈത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ നിലാവ് കുവൈത്ത് ഇഫ്താര്‍ സംഗമം നടത്തി. ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജയിന്‍ ഉത്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ഹബീബുള്ള മുറ്റിച്ചൂര്‍ അദ്ധ്യക്ഷത വഹിച്ചു. കാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ശാരീരികവും, മാനസികവും, സാമൂഹികവും, സാമ്പത്തികവുമായ സഹായങ്ങള്‍ നല്‍കുന്ന ......

തുടര്‍ന്നു വായിക്കുക ...

തൊഴിലനുമതി പത്രം അനുവദിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി


കുവൈത്ത് സിറ്റി : തൊഴിലനുമതി പത്രം അനുവദിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നിയമം ഭേദഗതി വരുത്തി. നിയമം 647/2017 പ്രകാരം തൊഴിലനുമതി പത്രം അനുവദിക്കുന്നതിന് തൊഴിലുടമകളെ മൂന്ന് വിവിധ തട്ടുകളായി തരംതിരിച്ചതായി പബ്ലിക്ക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍-മൂസ വെളിപ്പെടുത്തി.

ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് തൊഴില്‍ ......

തുടര്‍ന്നു വായിക്കുക ...

വിശ്വാസികള്‍ക്ക് വേണ്ട സുരക്ഷ നല്‍കും


കുവൈത്ത് സിറ്റി : വിശ്വാസികള്‍ക്ക് വേണ്ട സുരക്ഷ നല്‍കും. റംസാന്‍ പുണ്യമാസം അവസാന പത്ത് നാള്‍ കടന്ന സാഹചര്യത്തില്‍ രാത്രി നിസ്‌കാരങ്ങള്‍ക്കെത്തുന്ന വിശ്വാസികള്‍ക്കുവേണ്ട സുരക്ഷ ഒരുക്കുന്നതിന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷേഖ് ഖാലിദ് ജരാഹ് അല്‍ സബ ഉത്തരവ് നല്‍കി. മുബാറക് അല്‍ കബീര്‍ സുരക്ഷാ ആസ്ഥാനത്ത് നടത്തിയ സന്ദര്‍ശനവേളയിലാണ് ......

തുടര്‍ന്നു വായിക്കുക ...

കുടിയേറ്റ വിഭാഗം കൗണ്ടറില്‍ നീണ്ട ക്യൂ


കുവൈത്ത് സിറ്റി : കുടിയേറ്റ വിഭാഗം കൗണ്ടറില്‍ നീണ്ട ക്യൂ. രാജ്യത്തെ എല്ലാ കുടിയേറ്റ വിഭാഗം കൗണ്ടറുകളിലും നീണ്ട ക്യൂവാണ് തുടരുന്നത്. റംസാന്‍ പുണ്യമാസത്തില്‍ പ്രവൃത്തിസമയം 5 മണിക്കൂറായി കുറവ് വരുത്തിയതും കൗണ്ടറുകളില്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതും നീണ്ടക്യൂവിന് കാരണമാകുന്നു. വിദേശികള്‍ തിങ്ങി വസിക്കുന്ന ഫര്‍വാനിയ, കുവൈത്ത് സിറ്റി എന്നീ ഗവര്‍ണറേറ്റുകളിലെ ......

തുടര്‍ന്നു വായിക്കുക ...

മാവേലിക്കര പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (എംപിഎകെ) ഇഫ്താര്‍ സംഗമം നടത്തി


കുവൈത്ത് : മാനവഐക്യത്തിന്റേയും മതസൗഹാര്‍ദ്ദത്തിന്റേയും സന്ദേശവുമായി മാവേലിക്കര  പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (എംപിഎകെ) ഇഫ്താര്‍ സംഗമം നടത്തി. പ്രസിഡന്റ് സക്കീര്‍  പുത്തെന്‍ പാലത്തിന്റെ അധ്യക്ഷതയില്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വെച്ച് നടന്ന ഇഫ്താര്‍ സംഗമത്തില്‍ കുവൈറ്റ്  കേരള മുസ്ലിം യുത് ഫ്രണ്ട് പ്രസിഡന്റ് അബ്ദുല്‍ കലാം മൗലവി അമ്പലംകുന്നു  മുഖ്യ ......

തുടര്‍ന്നു വായിക്കുക ...

പുതിയങ്ങാടി ജമാഅത്ത് ദര്‍സ് കമ്മിറ്റിയുടെ സമൂഹ നോമ്പ്തുറ


കുവൈത്ത് : പുതിയങ്ങാടി ജമാഅത്ത് ദര്‍സ് കമ്മിറ്റി  (പിജെഡിസി)സമൂഹ നോമ്പ്തുറയും മത പ്രഭാഷണവും സംഘടിപ്പിച്ചു. അബാസിയ കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ പ്രസിഡണ്ട് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി.റമദാനില്‍ ആര്‍ജിച്ചെടുക്കുന്ന ജീവിതവിശുദ്ധി തുടര്‍ന്നും നിലനിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.പിജെഡിസി ......

തുടര്‍ന്നു വായിക്കുക ...

കെ ഇ എ കുവൈറ്റ് ജഹ്റ യൂണിറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു


കുവൈറ്റ് : കാസറഗോഡ് ജില്ലാ അസോസിയേഷന്‍ കെ ഇ എ കുവൈറ്റ് ജഹ്റ യൂണിറ്റ് ജഹ്റയില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു. യുണിറ്റ് പ്രസിഡന്റ് ജാഫര്‍ അബ്ദുല്ല അധ്യക്ഷം  വഹിച്ച ചടങ്ങ്  കെ ഇ എ കേന്ദ്ര പ്രസിഡന്റ് അനില്‍ കള്ളാര്‍ ഉത്ഘാടനം ചെയ്തു. ശിഥിലമായിക്കൊണ്ടിരിക്കുന്ന സൗഹൃദം ഊട്ടി ഉറപ്പിക്കാന്‍ ഇഫ്താര്‍ പോലുള്ള ഇത്തരം സൗഹൃദ കൂട്ടായ്മക്ക് ......

തുടര്‍ന്നു വായിക്കുക ...

കെ.എം.സി.സി. സി.എച്ച്.സെന്റെര്‍ വിംഗ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു


കുവൈത്ത് സിറ്റി : കുവൈത്ത് കെ.എം.സി.സി. സി.എച്ച്.സെന്റെര്‍ വിംഗ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഫര്‍വാനിയ റോയല്‍ ഹൈത്തം റസ്റ്റോറന്റില്‍ നടന്ന സംഗമം കുവൈത്ത് കെ.എം.സി.സി. കേന്ദ്ര പ്രസിഡണ്ട് കെ.ടി.പി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച്.സെന്റെര്‍ വിംഗ് ചെയര്‍മാനും കേന്ദ്ര വൈസ്.പ്രസിഡണ്ടുമായ മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂര്‍ അദ്ധ്യക്ഷനായിരുന്നു. കുവൈത്ത് കെ.എം.സി.സി. ......

തുടര്‍ന്നു വായിക്കുക ...

ഗ്രാന്‍ഡ് ഹൈപ്പരിന്റെയ് 45 -ാമത്തെ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു


കുവൈത്ത് : ഗ്രാന്‍ഡ് ഹൈപ്പരിന്റെയ്  45 -ാമത്തെയും കുവൈത്തിലെ പത്താ മത്തെയും  ശാഖ   മെഹബൂല ബ്ലോക്ക് ഒന്നില്‍  റീജന്‍സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍, ബദര്‍ സൗഊദ് അല്‍ സെഹ്ലി എന്നിവര്‍ ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കായി തുറന്നു കൊടുത്തു.   ചടങ്ങില്‍ അബൂബക്കര്‍ മുഹമ്മദ് (റീജന്‍സി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍) , അയൂബ് കച്ചേരി (റിജിയണല്‍ ......

തുടര്‍ന്നു വായിക്കുക ...

സൗഹൃദ വേദി ഇഫ്താര്‍ വിരുന്ന്


ഫഹാഹീല്‍ : സമൂഹത്തില്‍ ചിദ്രതയും വിഭാഗീയതയും സൃഷ്ട്ടിക്കുവാന്‍ ചില തല്‍പര കക്ഷികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ കേരളത്തിന്റെ തനതായ സൗഹൃദവും പരസ്പരമുള്ള സഹവര്‍ത്തിത്വവും നിലനിര്‍ത്തുവാനുള്ള അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അന്‍വര്‍ സയീദ് പറഞ്ഞു. ഫഹാഹീല്‍ സൗഹൃദ വേദി സംഘടിപ്പിച്ച സൗഹൃദ ഇഫ്താറില്‍ റമദാന്‍ ......

തുടര്‍ന്നു വായിക്കുക ...

സ്‌നേഹസ്പര്‍ശം - സാരഥി കുവൈറ്റിന്റെ ജീവകാരുണ്യ പരിപാടി


 കുവൈറ്റ് : സാരഥി കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ ആലുവ ശ്രീനാരായണഗിരിയിലെ അന്തേവാസികളായ കുട്ടികള്ക്കുള്ള വിദ്യാഭ്യാസ സഹായവും അവിടുത്തെ അമ്മമാര്‍ക്ക് തൊഴില്‍ സഹായവും വിതരണം ചെയ്ത 'സ്‌നേഹസ്പര്ശം' എന്ന പരിപാടി അരങ്ങേറി.

ആലുവ ശ്രീനാരായണഗിരിയില്‍ നടന്ന പരിപാടി ശ്രീ അന്‍വര്‍ സാദത്ത് എം.എല്‍.എ ഉത്ഘാടനം ചെയ്തു.എസ്.എന്‍.ഡി.പി യോഗം പ്രസിഡ്ന്റ് ഡോ.എം.എന്‍ സോമന്‍ മുപ്പത് ......

തുടര്‍ന്നു വായിക്കുക ...

കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ഡോക്യുമെന്ററികളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു


കുവൈറ്റ് സിറ്റി : കേരള അന്താരാഷ്ട്ര ഹ്രസ്വചിത്ര ഡോക്യുമെന്ററി ചലച്ചിത്രമേളയില് കേന്ദ്ര വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്ശനാനുമതി നിഷേധിച്ച 3 ഡോക്യൂമെന്ററികളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 23 വെള്ളിയാഴ്ച്ച വൈകീട്ട് 8 മണിക്ക് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ ......

തുടര്‍ന്നു വായിക്കുക ...

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (എഡിഎകെ) ഇഫ്താര്‍ സംഗമം


കുവൈറ്റ് :  ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (എഡിഎകെ) ഇഫ്താര്‍ സംഗമം നടത്തി. പ്രസിഡന്റ് ബി എസ് പിള്ളൈയുടെ അധ്യക്ഷതയില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കെ എം സി സി മുന്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷന്‍ രക്ഷാധികാരി ചാക്കോ ജോര്‍ജ് കുട്ടി, ഒഐസിസി വൈസ് പ്രസിഡന്റ് എബി വാരികാട്, കല ജനറല്‍ സെക്രട്ടറി സജി ജനാര്‍ദ്ദനന്‍, എന്‍എസ് എസ് ......

തുടര്‍ന്നു വായിക്കുക ...

കെ. കെ. സി. എ അനുശോചന യോഗം സംഘടിപ്പിച്ചു


കുവൈറ്റ് : കുവൈറ്റിലെ ക്നാനായ മക്കളുടെ കൂട്ടായ്മയായ കെകെസിഎയുടെ നേതൃത്വത്തില്‍ ദിവംഗതനായ മാര്‍.കുര്യാക്കോസ് കുന്നശ്ശേരി പിതാവിന് അനുശോചനം അര്‍പ്പിക്കാനായി അബ്ബാസിയായിലെ പോപ്പിന്‍സ് ഹാള്‍ ഓഡിറ്റോറിയത്തിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് വിശ്വാസികളും ദൈവികശ്രേഷ്ഠരും ആയിരുന്നു . 

ശനിയാഴ്ച്ച വൈകിട്ട് ഏഴുമണിക്ക് കൊന്തനമസ്‌ക്കാരവും തുടര്‍ന്ന് കുവൈറ്റിലെ ......

തുടര്‍ന്നു വായിക്കുക ...

ലൈലത്തുല്‍ ഖദറിന്റെ പുണ്യം തേടി മനാമയിലെ 'സമസ്ത പള്ളി' പ്രവാസികള്‍ 'ഹയാത്താക്കി'


മനാമ : ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കപ്പെടുന്ന വിശുദ്ധ റമദാനിലെ 27ാം രാവ് ബഹ്‌റൈനിലെ വിശ്വാസികളായ പ്രവാസി മലയാളികളും ഹയാത്താക്കി.

ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് രാത്രി പുലരുന്നതു വരെ ഉറക്കമിളച്ച് പള്ളികളില്‍ ഭജനമിരുന്ന് ഖുര്‍ആന്‍ പാരായണം നടത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിനാണ് രാത്രി 'ഹയാത്താക്കുക' (സജീവമാക്കുക) എന്നു പറയുന്നത്. 

മനാമയിലെ ......

തുടര്‍ന്നു വായിക്കുക ...

യാത്രക്കാര്‍ വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിച്ചതായുള്ള പ്രചാരണം തെറ്റാണെന്ന് ഒമാന്‍ എയര്‍


മസ്‌കറ്റ് : യാത്രക്കാര്‍ വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിച്ചതായുള്ള പ്രചാരണം തെറ്റാണെന്ന് ഒമാന്‍ എയര്‍. മസ്‌കറ്റ് - ദോഹ റൂട്ടില്‍ ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. യാത്രക്കാര്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഒമാന്‍ എയര്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു എന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായതോടെയാണ് അധികൃതര്‍ ......

തുടര്‍ന്നു വായിക്കുക ...