ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കീടനാശിനിയുടെ അളവ് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇനി നിര്‍ബന്ധം

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, May 23, 2017 11:17 AM hrs IST


മസ്‌കറ്റ് : ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും കീടനാശിനിയുടെ അളവ് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇനി നിര്‍ബന്ധം. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഒമാന്‍ കാര്‍ഷിക, ഫിഷറീസ് മന്ത്രാലയം അതിര്‍ത്തികളിലെ ഓഫീസുകളിലേക്ക് അയച്ചു. സര്‍ട്ടിഫിക്കറ്റില്ലാത്ത ഉത്പന്നങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഉത്പന്നങ്ങള്‍ കയറ്റുമതിക്ക് മുന്‍പ് പരിശോധിക്കുന്നതിനോടൊപ്പം വിദേശി തൊഴിലാളികളുടെ കൃഷിരീതികളും നിരീക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സാമ്പിളുകള്‍ ശേഖരിച്ച് കടനാശിനിയുടെ അളവ് പരിശോധിക്കും. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. 

ഒമാനില്‍ കൃഷി ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനിയുടെ അളവ് അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പതിക്കാന്‍ ഈ മാസം ആദ്യം മസ്‌കറ്റ് നഗരസഭ നിര്‍ദേശിച്ചിരുന്നു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button