ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പൊതുമാപ്പ് വിഷയം പ്രവാസികളെ നാട്ടിലെത്തിക്കണം : കോടിയേരി

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, May 31, 2017 11:17 AM hrs IST


തിരുവനന്തപുരം : പൊതുമാപ്പ് വിഷയത്തില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സൗദി അറേബ്യയില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഔട്ട്പാസ്സ് ലഭ്യമായവരും ലഭ്യമായിട്ടില്ലാത്തവരുമുണ്ട്. അവരില്‍ പലര്‍ക്കും തിരികെ നാട്ടിലെത്തുന്നതിന് ആവശ്യമായ സാമ്പത്തികശേഷി ഇല്ലാത്തവരാണ്.  കുറേ ആളുകള്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായങ്ങള്‍ ഇല്ലാതെതന്നെ നാട്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും അതിന് സാധിക്കില്ല. അങ്ങനെയുള്ളവരെ സഹായിക്കാനുള്ള ബാദ്ധ്യത സര്‍ക്കാരിനുണ്ട്. സൌദിയുടെ വിവിധ ഭാഗങ്ങളില്‍ ദുരിതജീവിതം നയിക്കുന്ന പ്രവാസികളായ മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 27-നാണ് പൊതുമാപ്പിന്റെ അവസാന ദിവസം.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button