ഫ്ലാഷ് ന്യൂസ്‌
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : മീരാ കുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി             കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയില്ല : കുബ്‌ളെ            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഉയര്‍ന്ന താപനില : തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് വിശ്രമം

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, June 03, 2017 2:07 PM hrs IST


മസ്‌കറ്റ് : ഉയര്‍ന്ന താപനില കാരണം തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് വിശ്രമിക്കാന്‍ നിയമം നിലവില്‍ വന്നു. ഒമാനില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാനവ വിഭവ മന്ത്രാലയം പ്രഖ്യാപിച്ച സമയമാണ് നിലവില്‍വന്നത്. 

രാജ്യത്ത് ഉയര്‍ന്ന താപനില രേഖപ്പെടുത്താറുള്ള സമയമാണ് വിശ്രമത്തിനായി അനുവദിച്ചിട്ടുള്ളത് .ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമസമയം. 

വിശ്രമസമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശലംഘനമാണെന്നും മാനവവിഭവ മന്ത്രാലയം 

വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് നിരവധി സ്ഥലങ്ങളില്‍ ഉയര്‍ന്ന താപലനിലയായി 49 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. നിസ്വ, സൂര്‍, റുസ്താഖ്, ഇബ്രി, ബുറൈമി എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം 49 ഡിഗ്രി സെല്‍ഷ്യസ് താപം രേഖപ്പെടുത്തിയത്. തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കാത്തതും സൗകര്യങ്ങള്‍ ഒരുക്കാത്തതുമായ കമ്പനികള്‍ക്കെതിേര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button