ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കുരുന്നുകള്‍ക്ക് ആവേശമായി മാതൃഭാഷാ പഠന പ്രവേശനോല്‍സവം

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Saturday, June 17, 2017 6:57 AM hrs IST


കുവൈറ്റ് സിറ്റി : കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാതൃഭാഷാ പഠന ക്ലാസ്സുകളുടെ അബുഹലീഫ മേഖലാ പ്രവേശനോല്‍സവം സംഘടിപ്പിച്ചു. അബുഹലീഫ കലാ സെന്ററില്‍ വെച്ച് നടന്ന പരിപാടി കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ.സജി ഉദ്ഘാടനം ചെയ്തു. അബുഹലീഫ മേഖലാ ആക്ടിംഗ് പ്രസിഡന്റ് പി.ആര്‍.ബാബുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ മാതൃഭാഷാ സമിതി മേഖലാ കണ്‍വീനര്‍ പ്രജോഷ് സ്വാഗതം പറഞ്ഞു. അബുഹലീഫ കല സെന്ററില്‍ നടക്കുന്ന ക്ലാസ്സിന്റെ ഉദ്ഘാടനം മാതൃഭാഷാ സമിതി രക്ഷാധികാരി ജോസഫ് പണിക്കര്‍ ഉദ്ഘാടനം ചെയ്തു.

മാതൃഭാഷാ സമിതി ജനറല്‍ കണ്‍വീനര്‍ സജീവ് എം. ജോര്‍ജ്ജ്, അബുഹലീഫ മേഖലാ സെക്രട്ടറി മുസ്ഫര്‍, ട്രഷറര്‍ രമേശ് കണ്ണപുരം, കേന്ദ്രകമ്മിറ്റി അംഗം നാസര്‍ കടലുണ്ടി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് പഠന ക്ലാസ്സിലെ കുട്ടികള്‍ അവതരിപ്പിച്ച കലാ പരിപാടികള്‍ നടന്നു. അബുഹലീഫ മേഖലാ കമ്മിറ്റിയംഗം ഓമനക്കുട്ടന്‍ നന്ദി രേഖപ്പെടുത്തി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

എസ് ടി നാം അറിയേണ്ടത് : യൂത്ത് ഇന്ത്യ കുവൈത്ത് സെമിനാര്‍
ഡോ. ഹാദിയ, റെയ്ഡ് അന്യായം
കുട്ടികള്‍ക്കായി നാടക കളരി സംഘടിപ്പിക്കുന്നു
വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു
'അന്നൂര്‍' ഖുര്‍ആന്‍ ഓണ്‍ലൈന്‍ ക്വിസ്സ് ; ഷബീറ ഒന്നാം സ്ഥാനവും റുബീന രണ്ടാം സ്ഥാനവും നേടി