ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ലോക രക്തദാതൃ ദിനം ആചരിച്ചു

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Saturday, June 17, 2017 7:17 AM hrs IST

കുവൈറ്റ് : കുവൈത്തിലെ പ്രവാസിസമൂഹത്തില്‍ ആതുരസേവന രംഗത്ത് ശുഭോദകമായ ചുവടുവയ്പുമായി ലോക രക്തദാതൃ ദിനാചരണം നടത്തി. നവമാധ്യമകൂട്ടായ്മയായ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ കുവൈറ്റ് ഘടകത്തിന്റെ നേതൃത്വത്തില്‍ പ്രവാസിസമൂഹത്തിന്റെ സജീവപങ്കാളിത്വത്തോടെ ജാബ്രിയയിലുള്ള സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച് മെഗാ രക്തദാന ക്യാമ്പോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

കൂട്ടായ്മയുടെ കുവൈറ്റിലെ പ്രവര്‍ത്തനങ്ങളുടെ ആദ്യ വാര്‍ഷികത്തിന്റെ പ്രതീകമായുള്ള കേക്ക് പ്രസിഡണ്ട് മുരളി പണിക്കര്‍, റിഗ്ഗെ പള്ളി വികാരി, ഫാദര്‍ ഷാജി. പി. ജോഷ്വ എന്നിവര്‍ ചേര്‍ന്ന് മുറിച്ചു. ചടങ്ങില്‍ വച്ച് മനോജ് മാവേലിക്കരയെ അദ്ദേഹത്തിന്റെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളെ മാനിച്ച് പ്രശസ്തിഫലകം നല്‍കി ആദരിച്ചു. സെക്രട്ടറി രഞ്ജിത്ത് രാജ്, കോ-ഓര്‍ഡിനേറ്റര്‍മാരായ രഘുബാല്‍, ബിജി മുരളി, ജിതിന്‍ ജോസ്, രാജേഷ് ആര്‍. ജെ., മുനീര്‍ പി. സി., ടെറന്‍സ്, ശരത് മുരളി, യമുന, പ്രശാന്ത് കൊയിലാണ്ടി, വിപിന്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്തു.

കുവൈറ്റിലോ സംഘടനയുടെ പ്രവര്‍ത്തനമുള്ള മറ്റ് സ്ഥലങ്ങളിലോ രക്തം ആവശ്യമായി വരികയാണെങ്കിലോ, രക്തം ദാനം ചെയ്യാന്‍ താല്പര്യമുണ്ടെങ്കിലോ 6999 7588, 5151 0076, 6501 2380, 9711 7492 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.


 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button