ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ആഭ്യന്തര മന്ത്രാലയം ഗതാഗത നിയമത്തില്‍ പുതിയ ഭേദഗതികള്‍ സമര്‍പ്പിച്ചു

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Saturday, June 17, 2017 7:27 AM hrs IST


കുവൈത്ത് സിറ്റി : വിദേശികള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് ഫീസ് 50 ഇരട്ടി വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ ഗതാഗത നിയമഭേദഗതി നിര്‍ദേശങ്ങള്‍ ആഭ്യന്തരമന്ത്രാലയം ഫത്വ-നിയമനിര്‍മാണ വകുപ്പിന് സമര്‍പ്പിച്ചു.

ലൈസന്‍സ് ലഭിക്കുന്നതിന് നിലവിലുള്ള 10 ദിനാറിനുപകരം 500 ദിനാര്‍ ഈടാക്കണമെന്നാണ് നിര്‍ദേശം. ലൈസന്‍സ് പുതുക്കുന്നതിന് പ്രതിവര്‍ഷം 10 ദിനാറും ഈടാക്കണമെന്നും നിര്‍ദേശമുണ്ട്. നിലവില്‍ ലൈസന്‍സ് ഫീസ് 10 ദിനാറും പുതുക്കുന്നതിന് പ്രതിവര്‍ഷം ഒരു ദിനാറുമാണ് നല്‍കുന്നത്. വര്‍ധിപ്പിക്കുന്ന നിരക്കില്‍നിന്ന് ഗാര്‍ഹികമേഖലയിലെ ഡ്രൈവര്‍മാരെ ഒഴിവാക്കാവുന്നതാണെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

വാഹന റജിസ്‌ട്രേഷന്‍ ഫീസും വാഹനക്കൈമാറ്റത്തിനുള്ള ഫീസും പുതുക്കുന്നതിനുള്ള ഫീസും വലിയ തോതില്‍ വര്‍ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ഒരുവാഹനം മാത്രമുള്ളവര്‍ പത്തുവര്‍ഷത്തില്‍ താഴെ പഴക്കമുള്ളതാണ് വാഹനമെങ്കില്‍ റജിസ്ട്രേഷനും റജിസ്ട്രേഷന്‍ വേറെയാളുടെ പേരില്‍ മാറ്റുന്നതിനും 300 ദിനാര്‍ ഫീസ് നല്‍കണമെന്നാണ് നിര്‍ദേശം.

റജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള ഫീസ് 100 ദിനറുമാകും. ഒന്നില്‍ കൂടുതല്‍ വാഹനമുണ്ടെങ്കില്‍ പത്തുവര്‍ഷത്തില്‍ താഴെ പഴക്കമുള്ള രണ്ടാമത്തെ വാഹനത്തിനും ഇതേ നിരക്കില്‍ ഫീസ് നല്‍കേണ്ടിവരും. നിലവില്‍ റജിസ്ട്രേഷന് പത്ത് ദിനാറും പുതുക്കുന്നതിന് അഞ്ചുദിനാറുമാണ് നല്‍കുന്നത്. പത്തുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതാണ് ഒന്നാമത്തെ വാഹനമെങ്കില്‍ റജിസ്ട്രേഷന്‍ മാറ്റുന്നതിനുള്ള ഫീസ് 400 ദിനാറാകും. പുതുക്കുന്നതിന് 200 ദിനാര്‍ ചുമത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പത്തുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള രണ്ടാമത്തെ കാര്‍ റജിസ്ട്രേഷന്‍ മാറ്റുന്നതിന്' 500 ദിനാറും പുതുക്കുന്നതിന് 300 ദിനാറും ചുമത്താവുന്നതാണെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.









 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

എസ് ടി നാം അറിയേണ്ടത് : യൂത്ത് ഇന്ത്യ കുവൈത്ത് സെമിനാര്‍
ഡോ. ഹാദിയ, റെയ്ഡ് അന്യായം
കുട്ടികള്‍ക്കായി നാടക കളരി സംഘടിപ്പിക്കുന്നു
വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു
'അന്നൂര്‍' ഖുര്‍ആന്‍ ഓണ്‍ലൈന്‍ ക്വിസ്സ് ; ഷബീറ ഒന്നാം സ്ഥാനവും റുബീന രണ്ടാം സ്ഥാനവും നേടി