ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

കേളി കുടുംബവേദി ഇഫ്താര്‍ സംഗമം

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, June 19, 2017 10:29 AM hrs IST


റിയാദ് : കേളി കലാ സാംസ്‌കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മലാസ് ഭാരത് റെസ്റ്റോറന്റില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കുടുംബവേദിയുടെ സുലൈ, ബദിയ, റൗദ യുണിറ്റുകളിലെ പ്രവര്‍ത്തകരും കുടുംബങ്ങളും സുഹ്രുത്തുക്കളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കൂടാതെ കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എന്നിവരും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു. കുടുംബവേദി ആക്ടിംഗ് സെക്രട്ടറി മാജിദ ഷാജഹാന്‍, പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വിനോദ്, അനിരുദ്ധന്‍, ഷാജഹാന്‍, പ്രിയ, നബീല, സീബ, ഷൈനി, സന്ധ്യ, ശ്രീഷ, സുകേഷ്, കേളി കേന്ദ്ര

രക്ഷാധികാരി സമിതി അംഗം കുഞ്ഞിരാമന്‍ മയ്യില്‍ എന്നിവര്‍ നേതൃത്വം നല്‍കി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button