ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

അജ്വ കുവൈറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, June 19, 2017 10:37 AM hrs IST


കുവൈത്ത് : അല്‍ അന്‍വാര്‍ ജസ്റ്റിസ് &  വെല്‍ഫയര്‍ അസോസിയേഷന്റെ  (അജ്വ കുവൈറ്റ്) ആഭിമുഖ്യത്തില്‍ ജൂണ്‍ 16  വെള്ളിയാഴ്ച റിഗ്ഗയിലെ അബ്‌റാര്‍ മജ്‌ലിസില്‍ വെച്ച്  സ്വലാത്ത്  മജ്ലിസും ഇഫ്താര്‍ സംഗമവും  സംഘടിപ്പിച്ചു.

അല്ലാഹുവിനോട് കൂടുതല്‍ അടുത്തും വിശുദ്ധ ഖുര്‍ആന്റെ പാരായണത്തിലൂടെയും പഠനത്തിലൂടെയും മനസ്സിനെ തരളിതമാക്കിയും ദിക്റുകളും ദുആകളും ദാനധര്‍മ്മങ്ങളും വര്‍ദ്ധിപ്പിച്ചും ഈ പുണ്യ മാസത്തെ ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ടെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മാന്നാര്‍ മുര്‍ഷിദ് മൗലവി  ഓര്‍മിപ്പിച്ചു, നീതി നിഷേധത്തിന്റെയും ഭരണകൂട ഭീകരതയുടെയും  ജീവിച്ചിരിക്കുന്ന പ്രതീകമായി ചെയ്യാത്ത കുറ്റത്തിന് രണ്ടാമതും നാട് കടത്തപ്പെട്ട അബ്ദുല്‍ നാസര്‍ മഅ്ദനി അടക്കമുള്ള നിരപരാധികളുടെ മോചനത്തിന് വേണ്ടിയും അവര്‍ക്ക് ലഭിക്കേണ്ട നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനും സമുഹത്തിലുള്ള മുഴുവന്‍ ആളുകളുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.   

സലിം താനാളൂര്‍ അധ്യക്ഷനായിരുന്നു ഇഫ്താര്‍ സംഗമം  പി.സി.എഫ് പ്രസിഡന്റ് ഹുമയൂണ്‍ അറക്കല്‍ നിര്‍വഹിച്ചു. ഷുക്കൂര്‍ കിളിയന്തിരിക്കല്‍, അഫ്‌സല്‍ പുന്നപ്ര, സിദ്ദീഖ് പൊന്നാനി അഹമ്മദ് കീരിത്തോട്എന്നിവര്‍ സംസാരിച്ചു റഹീം ആരിക്കാടി സ്വാഗതവും ഹംസ കൊച്ചി നന്ദിയും പറഞ്ഞു. അസ്ലം, കരീം, അലാവുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button