ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

യാത്രക്കാര്‍ വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിച്ചതായുള്ള പ്രചാരണം തെറ്റാണെന്ന് ഒമാന്‍ എയര്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, June 19, 2017 11:22 AM hrs IST


മസ്‌കറ്റ് : യാത്രക്കാര്‍ വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിച്ചതായുള്ള പ്രചാരണം തെറ്റാണെന്ന് ഒമാന്‍ എയര്‍. മസ്‌കറ്റ് - ദോഹ റൂട്ടില്‍ ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. യാത്രക്കാര്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഒമാന്‍ എയര്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു എന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായതോടെയാണ് അധികൃതര്‍ നിഷേധ പ്രസ്താവനയുമായി രംഗത്തെത്തിയത്.

മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള വ്യോമയാനബന്ധം അവസാനിപ്പിച്ച സാഹചര്യത്തിലാണ് ഒമാന്‍ എയറിന്റെ സര്‍വീസുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

നേരത്തേ സൗദിയിലേക്കുള്ള യാത്ര പ്രതിസന്ധിയിലായ ഖത്തര്‍ പൗരന്‍മാര്‍ക്ക് വേണ്ടി ഒമാന്‍ എയര്‍സര്‍വീസ് ഉപയോഗപ്പെടുത്താന്‍ സാഹചര്യമൊരുക്കിയിരുന്നു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button